#10yearchallengeല്‍ ഫോട്ടോ പോസ്റ്റുന്നവര്‍ ജാഗ്രതൈ; ചലഞ്ചിന് പിന്നില്‍ വന്‍ കെണികള്‍

2009ലെയും2019 ലെയും ഫോട്ടോകള്‍ പോസ്റ്റ് ചെയ്യുന്ന ഫേസ്ബുക്കിന്റെ രസകരമായ ചലഞ്ചാണ് #10YEARCHALLENGE.

പലരും അവരുടെ പഴയതും പുതിയതുമായ ചിത്രങ്ങള്‍ പങ്ക്വച്ച് രസകരമായ ഈ കളിയില്‍ ഇതിനോടം തന്നെ ഈ കളിയില്‍ ചേര്‍ന്നിട്ടുണ്ട്.

പത്ത് വര്‍ഷത്തിനുള്ളില്‍ നിങ്ങള്‍ക്ക് വന്ന മാറ്റം മനസിലാക്കുന്ന ഈ ചലഞ്ച് ഒരു കെണിയാണെന്നാണ് വിദഗ്ദ അഭിപ്രായം.

പ്രമുഖ ടെക് എഴുത്തുകാരി കെറ്റ് ഒനീല്‍ ആണ് ഇതിനെതിരെ രംഗത്ത് എത്തിയിരിക്കുന്നത്.

#10YEARCHALLENGE എന്നത് ഫേസ്ബുക്ക് പുതിയ ഫേസ് റെക്കഗനൈഷന്‍ അല്‍ഗോരിതത്തിന് രൂപം നല്‍കാനുള്ള അടവാണെന്നാണ് ഇവര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കാനുള്ള ഒരു തന്ത്രമാണ് ഇതെന്നാണ് വിദഗ്തര്‍ അഭിപ്രായപ്പെടുന്നത്.

ഒരു കൃത്യമായ കാലയളവില്‍ ഒരാള്‍ക്ക് എന്ത് വ്യത്യാസം വന്നു, അത് ഭാവിയില്‍ എങ്ങനെ മാറും എന്നതുവച്ച് ഒരു വ്യക്തിയെ കൃത്യമായി പഠിക്കാനുള്ള ശ്രമം ആയിരിക്കാം ഇതെന്നും അഭിപ്രായമുണ്ട്.

വിദേശത്ത് ആരംഭിച്ച ഈ ചലഞ്ച് കേരളത്തിലേക്കും വ്യാപിച്ചിട്ടുണ്ട്. നിരവധി മലയാളി ഫേസ്ബുക്കികളാണ് #10YEARCHALLENGE ഏറ്റെടുത്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News