ഇടുക്കി എം.പി ജോയ്‌സ് ജോര്‍ജും കുടുംബവും തങ്ങളുടെ ഭൂമി തട്ടിയെടുത്തെന്ന ആരോപണം വസ്തുതാവിരുദ്ധമാണെന്ന് ഭൂമി കൈമാറിയവര്‍ ഹൈക്കോടതിയെ അറിയിച്ചു

ഇടുക്കി എം.പി ജോയ്‌സ് ജോര്‍ജും കുടുംബവും തങ്ങളുടെ ഭൂമി തട്ടിയെടുത്തെന്ന ആരോപണം വസ്തുതാവിരുദ്ധമാണെന്ന് ഭൂമി കൈമാറിയവര്‍ ഹൈക്കോടതിയെ അറിയിച്ചു .

തങ്ങള്‍ക്ക്പരാതി ഇല്ലെന്നും ഭൂമി നഷ്ടപ്പെട്ട തമിഴ് വംശജര്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂമൂലത്തില്‍ വ്യക്തമാക്കി.

ഇടുക്കി കൊട്ടക്കാമ്പൂരില്‍ പട്ടികവര്‍ഗക്കാരുടെ ഭൂമി തട്ടിയെടുത്തെന്ന കേസിലാണ് ഹൈക്കോടതിയില്‍ സത്യവാങ്ങ്മൂലം സമര്‍പ്പിച്ചത് .

ജോയ്‌സ് ജോര്‍ജും കുടുംബാംഗങ്ങളും തമിഴ് വംശജരെ കബളിപ്പിച്ച് ഭൂമി സ്വന്തമാക്കി എന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയിലാണ് നടപടി തങ്ങളുടെ അറിവോടും സമ്മതത്തോടും കൂടിയാണ് ഭൂമി കൈമാറ്റം നടത്തിയിട്ടുള്ളതെന്ന്
ദേവികുളം താലൂക്കില്‍ താമസിക്കുന്ന ഗണേശന്‍, ലക്ഷ്മി, ബാലന്‍ എന്നിവര്‍ സമര്‍പ്പിച്ച സത്യവാങ്ങ്മൂലത്തില്‍ വ്യക്തമാക്കുന്നു .

പരാതിയില്ലെന്ന് മൂവരും കോടതിയെ അറിയിച്ചു.കേസില്‍ നിന്ന് ഒഴിവാക്കണമെന്നാണ് മുന്ന് പേരുടെയും അപേക്ഷ.

കൊട്ടക്കമ്പൂര്‍ ഭൂമി തട്ടിപ്പ് കേസില്‍ ഇരകളുടെ നിലപാട് അറിയണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. പട്ടിക വര്‍ഗക്കാര്‍ക്ക് സര്‍ക്കാര്‍ പതിച്ചു നല്‍കിയ പത്തേക്കറോളം ഭൂമി ജോയ്‌സ് ജോര്‍ജിന്റെ പിതാവ് വ്യാജ മുക്ത്യാര്‍ ചമച്ച് തട്ടിയെടുത്തെന്നായിരുന്നു ആരോപണം.

സംഭവം കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് യു ഡി എഫ് രാഷ്ടീയ വിവാദം ആക്കിയിരുന്നു . പിന്നാലെ കേസില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ചില യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ കോടതിയെ സമീപിക്കുകയായിരുന്നു. ആരോപണത്തിന്റെ മുന ഒടിഞ്ഞത്
പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ യു ഡി എഫിന് രാഷ്ട്രീയമായി തിരിച്ചടിയായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here