ഇന്ത്യന്‍ തലയാട്ടല്‍ സംസ്‌കാരത്തെ പൊളിച്ചടുക്കി വിദേശ സഞ്ചാരി

ഏകദേശം 153 രാജ്യങ്ങള്‍ കറങ്ങി ട്രാവല്‍ വ്‌ലോഗുകള്‍ ശീലമാക്കിയ ഡ്രൂ ബിന്‍സ്‌കിയാണ് ഇന്ത്യക്കാര്‍ പോലും ഗൗനിച്ചിട്ടില്ലാത്ത അവരുടെ തലയാട്ടല്‍ ശീലത്തെ തുറന്ന് കാട്ടുന്നത്.

ഇന്ത്യക്കാരുടെ പൊതുവായ ശീലമായാണ് ബിന്‍സ്‌കി ഈ സ്വഭാവത്തെ ദൃശ്യ മികവോടെ പകര്‍ന്നാടുന്നത് . ഏതൊരു ഇന്ത്യക്കാരനോട് സംസാരിക്കുമ്പോഴും അവര്‍ ഏറ്റവും അധികം പ്രതികരിക്കുന്നത് തലയാട്ടി കൊണ്ടാണെന്നാണ് ഈ അമേരിക്കന്‍ സഞ്ചാരിയുടെ കണ്ടു പിടുത്തം.

പൊതുവെ തല ഇരു വശത്തേക്കും പിന്നെ മുകളിക്കും താഴേക്കും കൂടാതെ തല വെട്ടിച്ചുമെല്ലാം പ്രതികരിക്കുന്ന ഇന്ത്യക്കാരുടെ സ്വാഭാവികമായ രീതികളെ മനസിലാക്കാന്‍ വലിയ പാടാണെന്നാണ് ഡ്രൂ ബിന്‍സ്‌കി പറയുന്നത്.

ഇതിനായി ബിന്‍സ്‌കി സൗത്ത് ഇന്ത്യയടക്കം നിരവധി ഇന്ത്യക്കാരുമായി സംവദിക്കുന്നതിന്റെ വീഡിയോകള്‍ ബിന്‍സ്‌കിയുടെ വാദത്തെ ശരി വെക്കുന്നതാണ്. ഉള്‍ഗ്രാമങ്ങളില്‍ പോകുന്തോറും തല കുലുക്കലിന്റെ തീഷ്ണത കൂടി വരുന്നതായും വ്‌ലോഗര്‍ നിരീക്ഷിക്കുന്നു.

ഇതൊരു സംസ്‌കാരത്തിന്റെ ഭാഗമാണെന്നാണ് ബിന്‍സ്‌കിയുടെ പക്ഷം. പലരും അറിയാതെയാണ് തലയാട്ടി പ്രതികരിക്കുന്നതത്രെ. ഉണ്ടെന്നും ഇല്ലെന്നും പറയുന്നത് തലയാട്ടി കൊണ്ടാണെങ്കിലും ഉലയുന്നതിന്റെ വേഗതയില്‍ വരുന്ന മാറ്റങ്ങള്‍ സൂക്ഷ്മതയോടെ അപഗ്രഥിച്ചാല്‍ ഉത്തരം കണ്ടെത്താന്‍ കഴിയുമെന്നും ഈ വിദേശ സഞ്ചാരി വെളിപ്പെടുത്തുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News