തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം കൊല്ലത്ത് നടത്തിയ പ്രസംഗം ഇന്ത്യന്‍ ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്ന് ഡിവൈഎഫ്‌ഐ. സുപ്രീം കോടതി വിധിനടപ്പിലാക്കുക എന്നത് ഒരു സര്‍ക്കാരിന്റെ ഭരണഘടനാ ബാധ്യതയാണ്.
ഭരണഘടനാപരമായ ഉത്തരവാദിത്വം മാതൃകാപരമായി നടപ്പിലാക്കിയ സര്‍ക്കാരിനെ അഭിനന്ദിക്കുന്നതിനുപകരം രാഷ്ട്രീയ വൈരം പ്രകടിപ്പിച്ച പ്രധാനമന്ത്രി സര്‍ക്കാരിനെ കടുത്തഭാഷയില്‍ വിമര്‍ശിക്കുകയായിരുന്നു.
ഇതിനെതിരെ പ്രധാനമന്ത്രി വിവാദ പ്രസംഗം നടത്തിയ കൊല്ലത്തെ പീരങ്കി മൈതാനിയില്‍ നാളെ ഡിവൈഎഫ്‌ഐ ഭരണഘടനാ വായന നടത്തുമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹിം ഫേയ്‌സ് ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ഭരണഘടനയ്‌ക്കെതിരെ കലാപം നടത്തുന്നവരെ പരസ്യമായി പ്രോത്സാഹിപ്പിക്കുകയും ഭരണഘടനാമൂല്യങ്ങളെ ഇകഴ്ത്തുകയുമാണ് പ്രധാനമന്ത്രി ചെയ്തത്.
കേരളത്തില്‍ സംഘപരിവാര്‍ നടത്തുന്ന, സുപ്രീം കോടതി വിധിയ്‌ക്കെതിരായ കലാപങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ പ്രേരണയുണ്ടെന്നു വ്യക്തമാക്കുന്നതാണ് അദ്ദേഹത്തിന്റെ വാക്കുകള്‍. ഇതിനെതിരെ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും പ്രതികരിക്കണമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here