കേരള പ്രവാസി സംഘം അഞ്ചാമത് സംസ്ഥാന സമ്മേളനത്തിന് നാളെ കോഴിക്കോട്ട് തുടക്കം

കേരള പ്രവാസി സംഘം അഞ്ചാമത് സംസ്ഥാന സമ്മേളനത്തിന് നാളെ കോഴിക്കോട്ട് തുടക്കമാകും.

ടാഗോര്‍ ഹാളില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം മന്ത്രി കെ ടി ജലീല്‍ ഉദ്ഘാടനം ചെയ്യും. 19 ന് വൈകീട്ട് നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

2002 ഒക്ടോബര്‍ 19 ന് കോഴിക്കോട് വെച്ച് രൂപം കൊണ്ട കേരള പ്രവാസി സംഘത്തിന്റെ അഞ്ചാമത് സംസ്ഥാന സമ്മേളനമാണ് ജനുവരി 18 19 തീയതികളിലായി കോഴിക്കോട്ട് നടക്കുന്നത്.

18 ന് രാവിലെ ടാഗോര്‍ ഹാളില്‍ പ്രതിനിധി സമ്മേളനം മന്ത്രി കെ ടി ജലീലും ,19 ന് വൈകീട്ട് പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയനും ഉദ്ഘാടനം ചെയ്യുമെന്ന് സംസ്ഥാന പ്രസിഡന്റ് പിടി കുഞ്ഞുമുഹമ്മദ് , ജനല്‍ സെക്രട്ടറി കെ വി അബ്ദുല്‍ ഖാദര്‍ എം എല്‍ എ എന്നിവര്‍ അറിയിച്ചു.

വിദേശത്ത് മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ സൗജന്യമായി നാട്ടിലെത്തിക്കാനുള്ള സംവിധാനം കേന്ദ്ര സര്‍ക്കാര്‍ ഒരുക്കണമെന്നും ,ഈ ഉത്തരവാദിത്തത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ ഒഴിഞ്ഞ് മാറുകയാണെന്നും നേതാക്കള്‍ പറഞ്ഞു.

മന്ത്രിമാരായ ടി പി രാമകൃഷ്ണന്‍ ,എ കെ ശശീന്ദ്രന്‍ , എളമരം കരീം എം പി തുടങ്ങിയവരും രണ്ട് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കും. സമ്മേളനത്തോടനുബന്ധിച്ച് ആധുനിക കേരള സൃഷ്ടിയില്‍ പ്രവാസികളുടെ പങ്ക് എന്ന വിഷയത്തില്‍ സെമിനാറും സംഘടിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News