പേട്ടയ്ക്ക് രണ്ടാ ഭാഗം? ഒടുവില്‍ വെളിപ്പെടുത്തലുമായി സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ്

ചെന്നൈ: പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ടാണ് രജനികാന്തിന്റെ പുതിയ സിനിമ പേട്ട തീയേറ്ററകളില്‍ എത്തിയത്. 90കളിലെ രജനിയെ തങ്ങള്‍ക്ക് തിരിച്ച് കിട്ടിയെന്നാണ് ചിത്രം കണ്ടശേഷം പ്രേക്ഷകര്‍ ഏകസ്വരത്തില്‍ അഭിപ്രായെപ്പട്ടത്. വിജയ് സേതുപതി വില്ലന്‍ വേഷത്തിലെത്തുന്ന പേട്ട സംവിധാനം ചെയ്തിരിക്കുന്നത് കാര്‍ത്തിക് സുബരാജ് ആണ്,തൃഷ, സിമ്രാന്‍, നവാസുദ്ദീന്‍ സിദ്ധിക്കി എന്നിവര്‍ സിനിമയില്‍ അണി നിരക്കുന്നു.

എന്നാല്‍ സിനിമയ്ക്ക് രണ്ടാംഭാഗംമുണ്ടോ എന്നായിരുന്നു പ്രേക്ഷകര്‍ക്ക് ഒരുപോലെ ഉണ്ടായിരുന്ന സംശയം. ഇതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകന്‍ കാര്‍ത്തിക് സുബരാജ്. പേട്ടയുടെ തിരക്കഥ രജനീകാന്തിന് മൂന്ന് വര്‍ഷം മുന്‍പ് നല്‍കിയിരുന്നുവെന്ന് സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ് പറഞ്ഞു.

സുബ്ബരാജിന്റെ വാക്കുകള്‍ ഇങ്ങനെ:

ജിഗര്‍തണ്ട രജനി സാറിന് ഇഷ്ടപ്പെട്ട സിനിമയായിരുന്നു. അത് കണ്ടിട്ട് അദ്ദേഹം തന്നെ സന്ദര്‍ശിക്കാന്‍ അവസരം നല്‍കിയിരുന്നു. നേരിട്ട് ആദ്യം കാണുന്നത് അപ്പോഴാണ്. കണ്ടപ്പോള്‍ അദ്ദേഹത്തോടുള്ള എന്റെ ആരാധന പറഞ്ഞു. തിരക്കഥകളൊക്കെ എഴുതുമ്പോള്‍ അദ്ദേഹത്തിന്റെ മുഖം മനസിലേക്ക് വരാറുണ്ടെന്ന കാര്യവും പറഞ്ഞു.

അങ്ങനെയെങ്കില്‍ നല്ല തിരക്കഥകള്‍ വരുമ്പോള്‍ തന്നോട് പറയണമെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹം തമാശ പറയുകയാണെന്നാണ് ഞാന്‍ ആദ്യം കരുതിയത്. പക്ഷേ അങ്ങനെ ആയിരുന്നില്ല. പിന്നീടാണ് പേട്ടയുടെ തിരക്കഥ തയ്യാറാക്കി അദ്ദേഹത്തെ സമീപിച്ചത്. മൂന്ന് വര്‍ഷം മുന്‍പായിരുന്നു അത്. പറ്റിയ സമയം വരുമ്പോള്‍ ചെയ്യാമെന്ന് അദ്ദേഹം പറഞ്ഞു, കാര്‍ത്തിക് സുബ്ബരാജ് കൂട്ടിച്ചേര്‍ത്തു.

പേട്ടയുടെ രണ്ടാംഭാഗത്തിന് സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് കാര്‍ത്തിക് സുബ്ബരാജിന്റെ മറുപടി ഇങ്ങനെ, ‘എനിക്കറിയില്ല. ചിത്രത്തിന്റെ രണ്ടാംഭാഗം എന്ന നിലയില്‍ ഇതുവരെ ഒന്നും മനസില്‍ ഇല്ല. അങ്ങനെയൊന്ന് സംഭവിച്ചാല്‍ ഗംഭീരമാവും.’ കുട്ടിക്കാലം മുതലേ താന്‍ രജനിയുടെ ആരാധകനാണെന്നും പേട്ടയിലൂടെ സ്വപ്‌നത്തേക്കാള്‍ വലിയ ഒന്നാണ് സംഭവിച്ചതെന്നും കാര്‍ത്തിക് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News