ഗതാഗതകുരുക്കിലകപ്പെടാതിരിക്കാന്‍ Qkopy യുമായി ട്രാഫിക്ക് പൊലീസ്. സിറ്റി ട്രാഫിക് പോലീസ് ഏര്‍പ്പെടുത്തുന്ന ഗതാഗത നിയന്ത്രണങ്ങളും മുന്നറിയിപ്പുകളും ആപ്പിലൂടെ അറിയാന്‍ സാധിക്കും.
നിലവില്‍ തിരുവനന്തപുരം സിറ്റി, കോഴിക്കോട് സിറ്റി എന്നിവിടങ്ങളിലാണ് ഈ സേവനം ലഭ്യമാകുക. പ്ലേ സ്റ്റോറില്‍ നിന്നോ ആപ്പ് സ്റ്റോറില്‍ നിന്നോ Qkopy മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്തു ഇന്‍സ്റ്റാള്‍ ചെയ്യാം.
ഈ ആപ്പിലൂടെ മൊബൈലിലേക്ക് നഗരത്തിലെ ഗതാഗതക്കുരുക്ക് , വഴി തിരിച്ചുവിടലുകള്‍ തുടങ്ങിയ വിവരങ്ങള്‍ കൃത്യമായി ലഭിക്കും. ഒപ്പം അപകടരഹിതമായ യാത്രകള്‍ക്കായുള്ള സുരക്ഷാമാര്‍ഗങ്ങളും, ബോധവല്‍ക്കരണ സന്ദേശങ്ങളും ലഭ്യമാകും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here