ശബരിമല ക്ഷേത്രം അടച്ചിട്ട് കാട് വന്യമൃഗങ്ങള്‍ക്ക് വിട്ടു കൊടുക്കണമെന്ന് ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരി അനിതാ നായര്‍

ശബരിമല ക്ഷേത്രം അടച്ചിട്ട് കാട് വന്യമൃഗങ്ങള്‍ക്ക് വിട്ടു കൊടുക്കണമെന്ന് പ്രശസ്ത ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരി അനിതാ നായര്‍. വിശ്വാസത്തിന്റെ പേരിലല്ല തിരഞ്ഞെടുപ്പ് രാഷ്ട്രീയം ലക്ഷ്യം വെച്ചാണ് ശബരിമലയുടെ പേരില്‍ പ്രതിഷേധവും സമരവുമെല്ലാം നടത്തുന്നതെന്നും അനിതാ നായര്‍ പറഞ്ഞു.

വിശ്വാസങ്ങള്‍ക്കുമെല്ലാമപ്പുറം പ്രകൃതിയെയാണ് ആരാധിക്കേണ്ടത്. ശബരിമല ക്ഷേത്രം അടച്ചു പൂട്ടി വന്യ മൃഗങ്ങള്‍ക്ക് പ്രദേശം വിട്ടു നല്‍കണം. ശബരിമലയുടെ പേരില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ക്കും സമരങ്ങള്‍ക്കും പിന്നില്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയം മാത്രമാണെന്നും അനിത വ്യക്തമാക്കി.

പുരുഷന്മാരോടൊപ്പം തുല്യ അവകാശം സ്ത്രീകള്‍ക്കുമുണ്ട്. അത് നിഷേധിക്കുന്നത് മനുഷ്യത്വരഹിതമാണ്. കേരളത്തിന്റെ പുരോഗമനവാദം വാക്കുകളില്‍ മാത്രമാണോ ഉള്ളതെന്ന് സംശയിക്കത്തക്ക തരത്തിലാണ് നിലവില്‍ പാല കാര്യങ്ങളും നടക്കുന്നത്. അവകാശങ്ങള്‍ക്കായി സ്ത്രീകളുടെ കൂട്ടായ്മകള്‍ ഉയര്‍ന്നു വരുന്നത് വലിയ പ്രതീക്ഷ നല്‍കുന്നുവെന്നും അനിതാ നായര്‍ പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here