വഴിയരികെ ആശങ്ക തീര്‍ത്ത് ഇനി അപഹാസ്യരാവേണ്ട. ശുചിമുറികള്‍ ആവശ്യം വന്നാല്‍ ഇനി ഗൂഗിളിനെ ആശ്രയിക്കാം. അടുത്തുള്ള ശുചിമുറികളിലേയ്ക്കുള്ള വഴി ഗൂഗിള്‍ പറഞ്ഞു തരും. ഇനി മുതല്‍ ആശങ്ക തോന്നിയാല്‍ കയ്യിലെ ഫോണില്‍ ഗൂഗിള്‍ മാപ്പ് തുറക്കുക.

അല്ലെങ്കില്‍ ഗൂഗിള്‍ ബ്രൗസര്‍ തുറക്കുക. ‘ടോയ്‌ലറ്റ് നിയര്‍ മീ’ എന്നു തിരയുക. സമീപപ്രദേശത്തുള്ള എല്ലാ പൊതുശുചിമുറികളും എവിടെയാണെന്നുള്ള വിവരം കയ്യിലെത്തും. ഓരോ ശുചിമുറിയിലേക്കും എത്ര ദൂരമുണ്ട്, നടന്നുപോയാല്‍ എത്ര സമയമെടുക്കും എന്നീ വിവരങ്ങളും കാണാം.

വനിതകള്‍ക്കു മാത്രമുള്ള ശുചിമുറി, ബയോ ശുചിമുറി, ഇശുചിമുറി എന്നിവ പ്രത്യേകം തിരിച്ചറിയാനുള്ള അവസരമുണ്ട്. ഉപയോഗ യോഗ്യമാണോ എന്നത് പക്ഷെ നമ്മള്‍ പോയി തന്നെ അറിയേണ്ടി വരും.