സ്ത്രീത്വത്തെ അപമാനിച്ചുവെന്നാരോപിച്ച് സിക്കിം മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി നാരിശക്തി രംഗത്ത്.

സിക്കിം മുഖ്യമന്ത്രിയും ഡെമോക്രാറ്റിക്ക് പാര്‍ട്ടി നേതാവുമായ പവാന്‍ ചാമ് ലിങ്‌ ആണ് പ്രസ്താവന നടത്തി വിവാദത്തിലായത്.

ആര്‍ത്തവ സമയത്ത് സ്ത്രീകളെ മാറ്റി നിര്‍ത്തണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിവാദ പ്രസ്താവന.

മുഖ്യമന്ത്രി സ്ത്രീത്വത്തെ അപമാനിച്ചുവെന്നും വിവിധ വിഭാഗങ്ങള്‍ക്കിടയിലുള്ള സാമുദായിക ഐക്യത്തിന് വിള്ളല്‍ വീഴ്ത്തിയെന്നുമാണ് നാരിശക്തിയുടെ പരാതി.

ഗാംഗ്ടോക്കില്‍ പട്ടികജാതി വിഭാഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ വിവാദ പരാമര്‍ശം.

മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ പ്രതിപക്ഷപാര്‍ട്ടികളും രംഗത്തെത്തിയിട്ടുണ്ട്.