ബാര്‍ കോഴക്കേസ്: മാണിക്കെതിരെ തുടരന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി വേണ്ടന്ന് വിജിലന്‍സ്

കൊച്ചി: ബാര്‍ കോഴകേസില്‍ മുന്‍ മന്ത്രി കെഎം മാണിക്കെതിരെ തുടരന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി വേണ്ടന്ന് വിജിലന്‍സ്.

അഴിമതി നിരോധന നിയമത്തിലെ പുതിയ ഭേദഗതി അനുസരിച്ചുള്ള മുന്‍കൂര്‍ അനുമതി വ്യവസ്ഥ ഈ കേസില്‍ ബാധകമല്ലെന്നാണ് വിജിലന്‍സ് നിലപാട്.

നിയമം ഭേദഗതി ചെയ്തത് 2018ലാണെന്നും എന്നാല്‍ 2014 ല്‍ തന്നെ ബാര്‍ കോഴ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നുവെന്നും വിജിലന്‍സ് ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യം ഇന്ന് വിജിലന്‍സ് ഹൈക്കോടതിയെ അറിയിക്കും.

സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയോടെ ബാര്‍ കോഴ കേസില്‍ തുടരന്വേഷണം നടത്താനായിരുന്നു തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ ഉത്തരവ്.

എന്നാല്‍ മുന്‍കൂര്‍ അനുമതി വ്യവസ്ഥയ്‌ക്കെതിരെ വിഎസ് അച്യുതാനന്ദനും പരാതിക്കാരനായ ബിജു രമേശ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതിനെത്തുടര്‍ന്ന്, നിലപാട് വ്യക്തമാക്കി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ വിജിലന്‍സിനോട് കോടതി നിര്‍ദേശിച്ചു.

തുടരന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി ആവശ്യമില്ലെന്നാണ് വിജിലന്‍സ് നിലപാട്. പുതിയ ഭേദഗതി അനുസരിച്ചുള്ള മുന്‍കൂര്‍ അനുമതി വ്യവസ്ഥ ഈ കേസില്‍ ബാധകമല്ല. മുന്‍കൂര്‍ അനുമതി വ്യവസ്ഥചെയ്യുന്ന അഴിമതി നിരോധന നിയമത്തിലെ ഭേദഗതി വന്നത് 2018 ലാണ് , എന്നാല്‍ 2014 ല്‍ തന്നെ ബാര്‍കോഴ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

മാത്രവുമല്ല, ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ ഭാഗമല്ലാതെ വരുന്ന കേസുകള്‍ക്ക് ഈ ഭേദഗതി ബാധകമല്ലെന്നാണ് വിജിലന്‍സിന് നിലപാട്. ഇക്കാര്യം ഇന്ന് ഹൈക്കോടതിയെ വിജിലന്‍സ് അറിയിക്കും.

എന്നാല്‍ കേസ് റദ്ദാക്കണമെന്ന കെഎം മാണിയുടെ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇത് തീര്‍പ്പാക്കിയാല്‍ മാത്രമേ ബാര്‍ കോഴക്കേസ് സംബന്ധിച്ച അനിശ്ചിതത്വം നീങ്ങു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News