കൃഷ്ണഗിരി: രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഗുജറാത്തിനെ തകര്‍ത്ത് കേരളം സെമിയില്‍. 62 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് കേരളം രഞ്ജി ട്രോഫിയില്‍ സെമിയിലെത്തുന്നത്.
195 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഗുജറാത്ത് 81 റണ്‍സിന് പുറത്തായി. 12 ഓവറില്‍ 27 റണ്‍ വഴങ്ങി അഞ്ചു വിക്കറ്റെടുത്ത ബേസില്‍ തമ്പിയാണ് ഗുജറാത്ത് ബാറ്റിങ് നിരയെ തകര്‍ത്തത്.
കഥാന്‍ ഡി പട്ടേല്‍ (5), പി.കെ പഞ്ചല്‍ (3), ധ്രുവ് റാവല്‍(17) ആര്‍ബി കലാറിയ(0) സിടി ഗാജ (2) എന്നിവരെ ബേസില്‍ തമ്പി മടക്കിയപ്പോള്‍ ക്യാപ്റ്റന്‍ പാര്‍ഥിവ് പട്ടേലിനെ സച്ചിന് ബേബി റണ്ണൗട്ടാക്കി.
സന്ദീപ് വാര്യര്‍ നാലു വിക്കറ്റെടുത്തു. ആര്‍എച്ച് ബട്ട് (0) അഷ്ക്കര്‍ പട്ടേല്‍ (2) പിയുഷ് ചൗള (4) നാഗേശ്വള്ള (4) എന്നിവരെയാണ് സന്ദീപ് പുറത്താക്കിയത്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here