കാരാട്ട് റസാഖിന്റെ വിജയം റദ്ദാക്കിയ വിധിക്ക് താല്‍ക്കാലിക സ്റ്റേ

കൊടുവള്ളി നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി. തെരഞ്ഞെടുപ്പില്‍ വിജയിച്ച ഇടതു സ്വതന്ത്രന്‍ കാരാട്ട് റസാഖ് എതിര്‍സ്ഥാനാര്‍ത്ഥിയെ വ്യക്തിഹത്യ ചെയ്തു എന്ന് ആരോപിച്ചുള്ള ഹര്‍ജി പരിഗണിച്ചാണ് നടപടി. സിംഗിള്‍ബെഞ്ച് ഉത്തരവ് 30
ദിവസത്തേക്ക് കോടതി പിന്നീട് സ്റ്റേ ചെയ്തു. സ്റ്റേ കാലയളവില്‍ റസാഖിന് നിയമസഭാസമ്മേളനത്തില്‍ പങ്കെടുക്കാമെന്ന് കോടതി വ്യക്തമാക്കി.

എതിര്‍സ്ഥാനാര്‍ത്ഥിയായിരുന്ന മുസ്ലിംലീഗിലെ എം എ റസാഖ് മാസ്റ്റര്‍ കൈക്കൂലി വാങ്ങി എന്ന് ആരോപിക്കുന്ന ദൃശ്യങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പ്രചരിപ്പിച്ചു എന്നായിരുന്നു ഹര്‍ജിയിലെ ആരോപണം. എതിര്‍സ്ഥാനാര്‍ത്ഥിയെ
വ്യക്തിഹത്യ ചെയ്തുവെന്നാരോപിച്ച്
മണ്ഡലത്തിലെ വോട്ടറായ കെ പി മുഹമ്മദ്
എന്നയാളാണ് ഹര്‍ജി സമര്‍പ്പിച്ചത്.

ഹര്‍ജി പരിഗണിച്ച കോടതി റസാഖിന്റെ നടപടി ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 123 (4) പ്രകാരം അഴിമതിയാണെന്ന് വ്യക്തമാക്കി, തെരഞ്ഞെടുപ്പ് റദ്ദാക്കുകയായിരുന്നു. എന്നാല്‍, പരാജയപ്പെട്ട എം എ റസാഖ് മാസ്റ്ററെ വിജയിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല.

ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് കാരാട്ട് റസാഖ് പറഞ്ഞു. സിംഗിള്‍ ബഞ്ച് വിധിക്ക് കോടതി പിന്നീട് സ്റ്റേ അനുവദിച്ചു. ഒരു മാസത്തേക്കാണ് സ്റ്റേ . കാരാട്ട് റസാഖ് സമര്‍പ്പിച്ച സ്റ്റേ അപേക്ഷ പരിഗണിച്ചാണ് കോടതി നടപടി . സ്റ്റേ കാലയളവില്‍ റസാഖിന് നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് കോടതി അനുമതിയും നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News