“ഈ ട്രൂ ലവ് ഒക്കെ ഔട്ട് ഓഫ് ഫാഷനായോ ?”, കുമ്പളങ്ങി നൈറ്റ്‌സിന്റെ ട്രൈലര്‍ പുറത്തിറങ്ങി

ഫഹദ് ഫാസില്‍, ഷൈന്‍ നിഗം, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി എന്നിവരെ പ്രധാന കഥാപത്രങ്ങളാക്കി നവാഗതനായ മധു സി നാരായണന്‍ ഒരുക്കുന്ന കുമ്പളങ്ങി നൈറ്റ്‌സിന്റെ ട്രൈലര്‍ പുറത്തിറങ്ങി.

ഫഹദ് ഫാസില്‍ ആന്റ് ഫ്രണ്ട്‌സ്, ലര്‍ക്കിംഗ് ക്ലാസ് ഹീറോ എന്നിവരുടെ ബാനറില്‍ നസ്രീയ, ദിലീഷ് പോത്തന്‍, ശ്യാം പുഷകരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

മായാനദി എന്ന ചിത്രത്തിന് ശേഷം ശ്യാം പുഷ്‌കരന്‍ രചിക്കുന്ന ചിത്രമാണ് ഇത്. ഷൈജു ഖാലിദ് ആണ് ഛായാഗ്രഹണം, സംഗീതം സുശിന്‍ ശ്യാം.

ഫഹദ് നെഗറ്റീവ് ടച്ചുള്ള ഒരു വേഷത്തിലാണ് അഭിനയിക്കുന്നത്. നായികമാരായി എത്തുന്നതെല്ലാം പുതുമുഖങ്ങളാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News