
ചാറ്റ് ഷോയില്‍ വിവാദ പരാമര്‍ശം നടത്തിയ ക്രിക്കറ്റ് താരം ഹര്‍ദിക് പാണ്ഡ്യ, കെ.എല്‍ രാഹുല്‍ എന്നിവര്‍ക്കെതിരായ ആരോപണങ്ങള്‍ പരിശോധിക്കാന്‍ ഓംബുഡ്‌സ്മാനെ നിയമിക്കണമെന്ന് ബിസിസിഐയുടെ ഇടക്കാല ഭരണ സമിതി സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു.
തീരുമാനം അനന്തമായി വൈകുന്നത് ഇവരുടെ ക്രിക്കറ്റ് ഭാവി ഇല്ലാതാകുമെന്ന് സമിതി സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി. നിലവില്‍ ഹര്‍ദിക് പാണ്ഡ്യയും ,കെ എല്‍ രാഹുലും സസ്‌പെന്‍ഷനിലാണ്. വിഷയം പരിശോധിച്ച് നിലപാട് അറിയിക്കാന്‍ അമിക്കസ് ക്യുറിയായ പി എസ് നരസിംഹയോട് സുപ്രീം കോടതി നിര്‍ദേശിച്ചു.
ഗോപാല്‍ സുബ്രഹ്മണ്യം പിന്മാറിയ സാഹചര്യത്തില്‍ നരസിംഹയാണ് ഇപ്പോഴത്തെ അമിക്കസ് ക്യുറി. ബി സി സി ഐ ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീം കോടതി അടുത്ത ആഴ്ചത്തേക്ക് മാറ്റി

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here