ചാട്ടവാറടിക്ക് പിന്നാലെ ടാര്‍ഗറ്റ് പൂര്‍ത്തീകരിക്കാത്ത ജീവനക്കാരെ നടുറോഡിലൂടെ മുട്ടിലിഴയിച്ച് കമ്പനി; വിമര്‍ശനങ്ങള്‍ക്കൊടുവില്‍ കമ്പനി പൂട്ടി

ഒരു മാസം കമ്പനി നിര്‍ദേശിക്കുന്ന ടാര്‍ഗറ്റ് പൂര്‍ത്തിയാക്കാന്‍ നെട്ടോട്ടം ഓടുന്ന മനുഷ്യര്‍ കോര്‍പ്പറേറ്റ് ലോകത്ത് നമ്മുക്ക് സ്ഥിരം കാണാന്‍ കഴിയുന്ന കാഴ്ചയാണ്.

ഇത് എത്തിക്കാന്‍ കഴിയാത്തവര്‍ക്ക് എതിരെ കമ്പനികള്‍ നടപടിയെടുക്കാറുമുണ്ട്. എന്നാല്‍ ടാര്‍ഗറ്റ് കൈവരിക്കാന്‍ സാധിക്കാത്തതിനാല്‍ മനുഷ്യന്റെ ആത്മാഭിമാനം തന്നെ നഷ്ടമാകുന്ന രീതിയില്‍ ശിക്ഷ വിധിച്ച ചൈനീസ് കമ്പനി അടച്ചു പൂട്ടി.

സ്ത്രീകള്‍ ഉള്‍പ്പടെയുള്ള ജീവനക്കാരെ റോഡിലൂടെ മുട്ടിലിഴയിച്ചാണ് കമ്പനി ശിക്ഷ വിധിച്ചത്. സംഭവത്തിന്റെ വീഡിയോ പുറത്തു വന്നതോടെയാണ് ഇത് വിവാദമായത്. കമ്പനിയുടെ പതാക പിടിച്ച് മുന്നെ പോകുന്ന ആളുടെ പിന്നാലെയാണ് ജീവനക്കാര്‍ മുട്ടിലിഴഞ്ഞ് ചെല്ലുന്നത്. അവസാനം പൊലീസ് ഇടപ്പെട്ടതിനെ തുടര്‍ന്നാണ് ഈ ശിക്ഷ അവസാനിപ്പിച്ചത്.

ഈ ശിക്ഷ നടപടി കണ്ട് ഞെട്ടി നില്‍ക്കുന്ന നാട്ടുകരെയും വീഡിയോയില്‍ കാണാന്‍ സാധിക്കും. ഈ സംഭവ വിവാദമായതോടെ ആണ് കമ്പനി പൂട്ടാന്‍ അധികൃതര്‍ തന്നെ തീരുമാനിച്ചത്.

ചൈനീസ് കമ്പനികള്‍ ഇതാദ്യമായി അല്ല ഇത്തരം ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നത്. മോശം പ്രകടന കാഴ്ചവെച്ച ജീവനക്കാരെ ചാട്ട കൊണ്ടടിക്കുന്ന വീഡിയോ മുന്‍പ് പുറത്തു വന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News