കെ.എം.ഷാജിയെ അയോഗ്യനാക്കിയപ്പോള്‍ സ്വീകരിച്ച അതേ നിലപാട് തന്നെ കാരാട്ട് റസാഖിന്റെ കാര്യത്തിലും എടുക്കുമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍

കെ.എം.ഷാജിയെ അയോഗ്യനാക്കിയപ്പോള്‍ സ്വീകരിച്ച അതേ നിലപാട് തന്നെ കാരാട്ട് റസാഖിന്റെ കാര്യത്തിലും എടുക്കുമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍.

നിയമപരമായ ഒരു ബാധ്യതയല്ലാതെ മറ്റൊരു കാരണവും അന്നുണ്ടായിരുന്നില്ല. കാരാട്ട് റസാഖിന്റെ തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കി. അതേസമയം അത് ഒരു മാസത്തേക്ക് സ്റ്റേ ചെയ്തിട്ടുണ്ട്.

സുപ്രീം കോടതിയില്‍ അപ്പീല്‍ പോകാനുള്ള സമയം കൊടുത്തതുകൊണ്ട് ആ ഒരു മാസത്തിനുള്ളില്‍ അപ്പീലിന്റെ ഭാഗമായിട്ട് സ്റ്റേ കിട്ടിയിട്ടില്ലെങ്കില്‍ കെ.എം. ഷാജിയെ അയോഗ്യനാക്കിയപ്പോള്‍ സ്വീകരിച്ച അതേ നിലപാട് തന്നെ കാരാട്ട് റസാഖ നെതിരെയും ഇതേ നടപടികള്‍ തന്നെയായിരിക്കും സംഭവിക്കുകയെന്നും സ്പീക്കര്‍ ദുബായില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News