രാകേഷ് അസ്താനയ്ക്ക് മാറ്റം; ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി മേധാവിയായാണ് പുതിയ നിയമനം

രാകേഷ് അസ്താനയെ സിബിഐയുടെ സ്‌പെഷല്‍ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റി. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി മേധാവിയായാണ് പുതിയ നിയമനം.

അതേസമയം സിബിഐയിലെ മറ്റു മൂന്നു ഉന്നത ഉദ്യോഗസ്ഥരുടേയും സര്‍വ്വീസ് കാലാവധി വെട്ടിച്ചുരുക്കി. അസ്താനയ്‌ക്കെതിരെയുള്ള അന്വേഷണം പത്താഴ്ച്ചയ്ക്കകം പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി ഉത്തരവ് ഇട്ടതോടെ കേന്ദ്രസര്‍ക്കാര്‍ പ്രതിസന്ധിയിലായിരുന്നു.

അലോക് വര്‍മ്മയ്‌ക്കെതിരെ കേന്ദ്രസര്‍ക്കാരിനൊപ്പം നിന്ന് ചരടുവലികള്‍ നടത്തിയത് സ്‌പെഷല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയാണ്.

രാകേഷ് അസ്താനയെ രക്ഷിക്കാനാണ് അലോക് വര്‍മ്മയെ സിബിഐ തലപ്പത്ത് നിന്ന് നിര്‍ബന്ധപൂര്‍വ്വം മാറ്റിയതെന്ന വാര്‍ത്തകളും ഉണ്ടായിരുന്നു.

മോദിയുടെ സഹായിയാണ് രാകേഷ് അസ്താന എന്നുള്ള ആരോപണങ്ങളും ശക്തമായിരുന്നു. അസ്താനയെ മാറ്റിയേ പറ്റു എന്ന സാഹചര്യത്തിലാണ് മോദി സര്‍ക്കാരിന്റെ തീരുമാനം.

മാംസ കയറ്റുമതി വ്യവസായിയായ മോയിന്‍ ഖുറേഷിക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പേര് പരാമര്‍ശിക്കാതിരിക്കാന്‍ ഹൈദരാബാദ് സ്വദേശിയായ സതീഷ് സനയില്‍ നിന്ന് രണ്ടുകോടി രൂപ ഗഡുകളായി കൈക്കൂലി വാങ്ങിയെന്ന കേസിലെ എഫ്‌ഐആര്‍ റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ടുള്ള അസ്താനയുടെ ഹര്‍ജി കഴിഞ്ഞ ദിവസമാണ് ദില്ലി ഹൈക്കോടതി തള്ളിയത്.

ഹര്‍ജി തള്ളിയ ഹൈക്കോടതി പത്താഴ്ച്ചക്കകം അന്വേഷണം പൂര്‍ത്തിയാക്കാന്‍ സിബിഐയോട് ആവശ്യപ്പെട്ടിരുന്നു. ഹൈക്കോടതി ഉത്തരവ് ഇട്ടതോടെ കേന്ദ്രസര്‍ക്കാരിന് ഇനിയും അസ്താനയെ സംരക്ഷിക്കാന്‍ പറ്റാത്ത സാഹചര്യം ഉണ്ടായിരിക്കുകയാണ്.

അതേസമയം സിബിഐയിലെ മറ്റു മൂന്നു ഉന്നത ഉദ്യോഗസ്ഥരുടേയും സര്‍വ്വീസ് കാലാവധി വെട്ടിച്ചുരുക്കി. ജോയിന്റ് ഡയറക്ടര്‍ അരുണ്‍കുമാര്‍ ശര്‍മ്മ, ഡിഐജി മനീഷ് കുമാര്‍ സിന്‍ഹ, എസ്പി ജയന്ത് നായിക് എന്നിവരുടെ കാലാവധിയാണ് വെട്ടിച്ചുരുക്കിയത്.

ഈ നാലു തീരുമാനങ്ങളും കാബിനറ്റ് അപ്പോയ്‌മെന്റ് കമ്മിറ്റി അംഗീകരിച്ചു. സിബിഐ മേധാവി അലോക് വര്‍മയെ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. എന്നാല്‍ ഇതിനു പിന്നാലെ അലോക് വര്‍മ സര്‍വ്വീസില്‍ നിന്ന് രാജിവെച്ചിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News