പള്ളി സംഘര്‍ഷം: ബിഷപ്പ് ഉള്‍പ്പെടെ 120 പേര്‍ക്കെതിരെ കേസ്; മുപ്പതോളം ഓര്‍ത്തഡോക്സ് വിഭാഗക്കാര്‍ അറസ്റ്റില്‍

തൃശ്ശൂർ: തൃശ്ശൂർ മാന്നാമംഗലം സെന്‍റ് മേരീസ് പള്ളിയിൽ ഓർത്തഡോക്സ് -യാക്കോബായ വിഭാഗങ്ങൾ തമ്മില്‍
അവകാശത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ബിഷപ്പ് ഉള്‍പ്പെടേ, 120 പേർക്കെതിരെ കേസെടുത്തു.

ഓർത്തഡോക്സ് വിഭാഗത്തിന്‍റെ തൃശ്ശൂർ ഭദ്രാസനാധിപൻ യൂഹന്നാൻ മാർ മിലിത്തിയൂസ്ഉള്‍പ്പെടേയുള്ളവര്‍ക്കെതിരേയാണ് കേസ് എടുത്തത്.

സഭാതർക്കം നിലനിൽക്കുന്ന തൃശ്ശൂർ മാന്ദാമംഗലം സെന്റ് മേരീസ് പള്ളിയിൽ ഓർത്തഡോക്സ് -യാക്കോബായ വിഭാഗങ്ങൾ തമ്മിലാണ് സംഘർഷ ഉടലെടുത്തത്. ഇന്നലെ, ഇരു വിഭാഗങ്ങൾ തമ്മിൽ‌ കല്ലേറ് ആരംഭിച്ചതോടെ പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു.

വ്യാഴാഴ്ച രാത്രി പത്തരയോടെയാണ‌് സംഭവം. യാക്കോബായ ഓർത്തഡോക്‌സ‌് വിഭാഗങ്ങൾ തമ്മിലുള്ള തർക്കത്തെത്തുടർന്ന‌ാണ‌് സംഘർഷമാരംഭിച്ചത്.

ഇരുസഭകളും തമ്മിലുള്ള തർക്കത്തിൽ ഓർത്തഡോക‌്സ‌് സഭയ‌്ക്ക‌് അനുകൂലമായി കോടതി ഉത്തരവ‌് ലഭിച്ചു. ചുമതല കൈമാറണമെന്ന‌് യാക്കോബായ സഭയോട‌് ആവശ്യപ്പെട്ടിരുന്നു. എന്നാൽ വർഷങ്ങളായുള്ള തങ്ങളുടെ അവകാശം വിട്ടുകൊടുക്കാൻ യാക്കോബായ സഭ തയ്യാറായില്ല. തങ്ങൾക്ക‌് പ്രാർഥനാനുമതി നിഷേധിച്ചുവെന്ന പേരിൽ ഓർത്തഡോക‌്സ‌് വിഭാഗം പളളിക്കു പുറത്ത‌് കുത്തിയിരിപ്പ‌് സമരം ആരംഭിച്ചു. അകത്ത‌് യാക്കോബായ വിഭാഗവും പ്രാർഥന തുടരുന്നുണ്ട‌്.

വ്യാഴാഴ്ച രാത്രി ഓർത്തഡോക‌്സ‌് വിഭാഗക്കാർ പള്ളിക്കുള്ളിലേക്ക‌് കയറാൻ ശ്രമിച്ചതാണ‌് സംഘർഷത്തിന‌് കാരണമെന്ന‌് യാക്കോബായ വിഭാഗക്കാർ പറയുന്നു. ഗേറ്റ‌് പൊളിച്ചതായും ആരോപിച്ചു. എന്നാൽ പള്ളിക്കുപുറത്ത‌് പ്രാർഥനയുമായി കഴിഞ്ഞിരുന്ന തങ്ങളെ അകത്തുള്ളവർ കല്ലെറിയുകയായിരുന്നുവെന്ന‌് ഓർത്തഡോക‌്സ‌്കാർ ആരോപിച്ചു. അക്രമത്തിൽ ഇരുവിഭാഗക്കാർക്കും പരിക്കുണ്ട‌്.

സുപ്രീം കോടതി ഉത്തരവിനെ തുടർന്നാണ് ഓർത്തഡോക്‌സ് വിഭാഗം പ്രാർഥനാ അനുമതി ആവശ്യപ്പെട്ട് ബുധനാഴ്ച പള്ളിയിലേക്ക് എത്തിയത്. ഇത് നേരത്തെ മനസ്സിലാക്കി യാക്കോബായ വിഭാഗം പള്ളിയിൽ കയറി വാതിലുകൾ അടച്ച് പ്രാർഥന ആരംഭിച്ചു. ഇതോടെ ഒർത്തഡോക്‌സ് വിഭാഗം പള്ളിക്ക് പുറത്തും പ്രാർഥന ആരംഭിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here