ദിനേശ് മഹേശ്വരി, സഞ്ജീവ് ഖന്ന എന്നിവര്‍ സുപ്രീംകോടതി ജസ്റ്റിസുമാരായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ദില്ലി: കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദിനേശ് മഹേശ്വരി, ദില്ലി ഹൈക്കോടതി ജസ്റ്റിസ് സഞ്ജീവ് ഖന്ന എന്നിവര്‍ സുപ്രീംകോടതി ജസ്റ്റിസുമാരായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.

രാവിലെ 10.30 ന് ചീഫ് ജസ്റ്റിസിന്റെ കോടതിയില്‍ വെച്ചാണ് സത്യപ്രതിജ്ഞ.അതേസമയം ഡിസംബര്‍ 12ന് ചേര്‍ന്ന കൊളീജിയം യോഗം രാജസ്ഥാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രദീപ് നന്ദ്രജോഗ് ദില്ലി ഹൈക്കോടതി ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോന്‍ എന്നിവരെ സുപ്രീം കോടതി ജസ്റ്റിസുമാരായി ഉയര്‍ത്താന്‍ തത്വത്തില്‍ തീരുമാനിച്ചിരുന്നു.

എന്നാല്‍ ജനുവരി 5, 6 തീയതികളില്‍ ചേര്‍ന്ന കൊളീജിയം ഈ തീരുമാനം മാറ്റി. പകരം ചീഫ് ജസ്റ്റിസ് ദിനേശ് മഹേശ്വരിയേയും ജസ്റ്റിസ് സഞ്ജീവ് ഖന്നയേയും ശുപാര്‍ശ ചെയ്യുകയായിരുന്നു. കൊളീജിയത്തിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗളടക്കം നിരവധി പേര്‍ രംഗത്തു വന്നിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News