റിലയൻസ് റീറ്റെയ്ൽ, റിലയൻസ് ജിയോ ഇൻഫോകോം എന്നീ കമ്പനികൾ സംയുക്തമായി പുതിയ ഇ- കോമേഴ്‌സ് പ്ലാറ്റ്ഫോം ആരംഭിക്കും.

റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

ഗുജറാത്തിലാണ് ഈ സേവനം ആദ്യം ലഭ്യമാകുക. അഹമ്മദാബാദിൽ നടന്ന ‘വൈബ്രന്റ് ഗുജറാത്ത്’ എന്ന നിക്ഷേപ സംഗമത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലാണ് മുകേഷ് അംബാനി പ്രഖ്യാപനം നടത്തിയത്.

12 ലക്ഷം വ്യാപാരികളെ കോർത്തിണക്കി കൊണ്ടാണ് പദ്ധതി ആരംഭിക്കുന്നത്. ഗുജറാത്തിനെ സമ്പൂർണ്ണ ഡിജിറ്റൽ സംസ്ഥാനമാക്കി മാറ്റുന്നതിനും കമ്പനി ലക്‌ഷ്യം വയ്ക്കുന്നതായി അദ്ദേഹം പറഞ്ഞു.