രാമക്ഷേത്ര നിര്‍മ്മാണത്തില്‍ മലക്കം മറിഞ്ഞ് ആര്‍.എസ്.എസ്. ക്ഷേത്ര നിര്‍മ്മാണം 2025ലെന്ന് ആര്‍.എസ്.എസിലെ രണ്ടാമനും ജനറല്‍ സെക്രട്ടറിയുമായ ഭയ്യാജി ജോഷി പറഞ്ഞു. ഉത്തര്‍പ്രദേശില്‍ കുംഭമേളയില്‍ സംസാരിക്കുകായിരുന്നു ഭയ്യാജിജോഷി. രാമക്ഷേത്ര നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്നായിരുന്നു ഇത് വരെ ആര്‍.എസ്.എസ് പറഞ്ഞിരുന്നത്.
രാമക്ഷേത്ര നിര്‍മ്മാണത്തില്‍ വീണ്ടും നിലപാട് മാറ്റുകയാണ് ആര്‍.എസ്.എസും ബിജെപിയും. സുപ്രീംകോടതി കേസ് പരിഗണിക്കുന്നത് വൈകുന്നത് കൊണ്ടാണ് ക്ഷേത്ര നിര്‍മ്മാണം വൈകുന്നതെന്നാണ് ഇത് വരെ ആര്‍എസിഎസ് പരസ്യമായി പറഞ്ഞിരുന്നത്. എന്നാല്‍ കുംഭമേളയില്‍ സംസാരിക്കുകയായിരുന്ന ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ഭയ്യാജിജോഷി രാമക്ഷേത്ര നിര്‍മ്മാണം 2025ലെ ആരംഭിക്കുകയുള്ളുവെന്ന് വെളിപ്പെടുത്തി.
ഭയ്യാജി പറഞ്ഞത് ഇങ്ങനെ, 1952ല്‍ സോമനാഥ് ക്ഷേത്ര നിര്‍മ്മാണം ആരംഭിച്ചതിന് ശേഷമാണ് ഗുജറാത്തില്‍ വികസനമാരംഭിച്ചത്. അത് പോലെ 2025ല്‍ രാമക്ഷേത്ര നിര്‍മ്മാണം ആരംഭിക്കുമ്പോള്‍ രാജ്യം വികസനത്തിലയേക്ക് കുതിക്കുമെന്നും അദേഹം പറയുന്നു.
ആര്‍എസ്എസിന്റേയും ബിജെപിയുടേയും പ്രഖ്യാപിത നിലപാടില്‍ നിന്നുള്ള പിന്നോട്ട് പോക്കാണിത്. പ്രസ്ഥാവന വിവാദമായതോടെ പ്രതികരണവുമായി ബിജെപി കേന്ദ്ര നേതൃത്വം രംഗത്ത് എത്തി. നിയമം അനുസരിച്ച് ക്ഷേത്ര നിര്‍മ്മാണം നടത്തുമെന്ന് മന്ത്രി സ്മൃതി ഇറാനി പറഞ്ഞു.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഓര്‍ഡിനന്‍സ് ഇറക്കി ക്ഷേത്ര നിര്‍മ്മാണം ആരംഭിക്കുമെന്നാണ് സംഘപരിവാര്‍ സംഘടനകള്‍ പ്രചാരണം നടത്തുന്നത്. ഹിന്ദു വോട്ട് ഏകീകരണത്തിനായി രാമക്ഷേത്ര വിഷയം സജീവമായി നിലനില്‍ത്തുകയാണ് സംഘപരിവാര്‍ ലക്ഷ്യമെന്ന് ഭയാജിജോഷിയുടെ പ്രസ്ഥാവനയിലൂടെ വ്യക്തമാകുന്നു
Get real time update about this post categories directly on your device, subscribe now.