വിദേശത്ത് നിന്നും രഹസ്യമായി കടത്തിയ 2.316 കിലോഗ്രാം സ്വർണവുമായി രണ്ടുപേർ നിലമ്പൂരിൽ പൊലീസ് പിടിയിൽ

മലപ്പുറം: വിദേശത്ത് നിന്നും രഹസ്യമായി കടത്തിയ 2.316 കിലോഗ്രാം സ്വർണവുമായി രണ്ടുപേർ നിലമ്പൂരിൽ പോലീസ് പിടിയിൽ.

വിദേശത്ത് നിന്നും ഇലക്ട്രോണിക് ഉപകരണങ്ങളിൽ ഒളിപ്പിച്ച് സ്വർണം കടത്തുന്ന സംഘത്തെകുറിച്ച് മലപ്പുറം ജില്ലാ പോലീസ് മേധാവി പ്രതീഷ് കുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പെരിന്തൽമണ്ണ ഡി വൈ എസ് പി മോഹനചന്ദ്രൻ്റെ നേതൃത്വത്തിൽ നിലമ്പൂർ സി ഐ ബിജു നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്.

നിലമ്പൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നും 80 ലക്ഷത്തോളം രൂപ വിലവരുന്ന 2.316 കിലോഗ്രാം സ്വർണക്കട്ടിയുമായി രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തത്.

പട്ടാമ്പി വിളയൂർ വെസ്റ്റ് സ്വദേശി മൂളാക്കൽ വിനീഷ്(26), മണ്ണാർക്കാട് പെരുമ്പിടാരി സ്വദേശി നെല്ലിക്കാവട്ടയിൽ മുജീബ്റഹ്മാൻ(42) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

വിനീഷ് വിദേശത്ത് നിന്നും കൊണ്ടുവന്ന് കൈമാറുന്നതിനിടയിലാണ് പോലീസ് പിടികൂടിയത്. വിദേശനിർമിത ഹോംതീയ്യേറ്ററിൻ്റെ വൂഫറിനുള്ളിൽ ഒളിപ്പിച്ച് പായ്ക്ക് ചെയ്ത നിലയിലായിരുന്നു.

എയർപോർട്ടിൽ സ്കാനിംഗിൽ തെളിയാതിരിക്കാൻ പ്രത്യേകം കവറിംഗ് ചെയ്താണ് ഒളിപ്പിച്ചിട്ടള്ളത്. നിലമ്പൂർ സി ഐ K.M.ബിജുവിൻ്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തിലെ C.P.മുരളീധരൻ ,ശശി കുണ്ടറക്കാട്, സത്യനാഥൻ,ശ്രീകുമാർ കൃഷ്ണകുമാർ ,മനോജ്കുമാർ, സക്കീറലി, സുനിൽ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here