51 യുവതികള്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷനിലൂടെ ശബരിമലയില്‍ എത്തിയതില്‍ കൃത്രിമമില്ലെന്ന് വിലയിരുത്തല്‍

51 യുവതികള്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷനിലൂടെ ശബരിമലയില്‍ എത്തിയതില്‍ കൃത്രിമമില്ലെന്ന് വിലയിരുത്തല്‍. സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച പട്ടികയില്‍ കേരളത്തില്‍ നിന്നുള്ളവര്‍ ഇല്ലായെന്നുള്ളത് ഇത് വ്യക്തമാക്കുന്നു. ഓരോ യുവതിയും ഓണ്‍ലൈന്‍ മുഖേനയാണ് അവരുടെ ആധാര്‍ വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഇതില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഇടപെടല്‍ നടത്താനാകില്ല എന്നതും ഇതിലൂടെ വ്യക്തമാകുന്നു.

ശബരിമലയില്‍ ദര്‍ശനത്തിന് എത്താനുള്ള എളുപ്പമാര്‍ഗ്ഗമാണ് ഭക്തര്‍ക്ക് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍. ഇത് ഉപയോഗിച്ചു തന്നെയാണ് 7,564 യുവതികള്‍ ഈ മണ്ഡലകാലത്ത് രജിസ്ട്രര്‍ ചെയ്തത്. ഇതില്‍ ദര്‍ശനത്തിന് എത്തിയ 51 യുവതികളില്‍ ഭൂരിഭാഗം പേരും സ്വന്തം നിലയ്ക്കാണ് രജിസ്ട്രര്‍ ചെയ്തിട്ടുള്ളത്.

മറ്റു ചിലരാകട്ടെ ഓണ്‍ലൈന്‍ സംവിധാനത്തിലെ പരിചയക്കുറവു മൂലം മറ്റു ഇന്റ്റര്‍നെറ്റ് കഫേകള്‍ മുഖേനയാണ് രജിസ്ട്രര്‍ ചെയ്തത്. ഇതില്‍ കൃത്രിമം കാട്ടാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിക്കില്ലായെന്നുള്ളതും ഇതിലൂടെ വ്യക്തം. ഒപ്പം സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച പട്ടികയില്‍ കേരളത്തില്‍ നിന്നുള്ളവര്‍ ആരുമില്ല എന്നതും ശ്രദ്ധേയമാണ്.

നിലവില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച പട്ടികയിലെ യുവതികളുടെ പ്രായത്തെ ചൊല്ലി വിവാദമുയരുമ്പോള്‍ ശബരിമലയില്‍ നിലനിന്ന സംഘര്‍ഷ അന്തരീക്ഷം ഇതിനു കാരണമായെന്നാണ് വിലയിരുത്തല്‍. അവര്‍ രേഖപ്പെടുത്തിയ ആധാര്‍ വിവരപ്രകാരം തന്നെയാണ് ശബരിമലയില്‍ എത്തിയപ്പോള്‍ സ്ലിപ്പ് സ്റ്റാമ്പു ചെയ്ത് നല്‍കിയിട്ടുള്ളത്. വിവരം നിലവില്‍ പുറത്തു വന്ന സാഹചര്യത്തില്‍ തങ്ങളുടെ ജീവന് അപായമുണ്ടാകുമോ എന്ന പേടിയും ഇവരെ സത്യം പറയുന്നതില്‍ നിന്നും അകറ്റി നിര്‍ത്തുന്നു എന്നാണ് വിദഗ്ധ വിലയിരുത്തല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News