“കിടക്കാന്‍ പറയുമ്പോള്‍ കിടക്കണം, കളിപ്പിക്കത്തുമില്ല പിന്നെ എപ്പോഴും പഠിക്കണം” ; സ്‌കൂളില്‍ പോകാതിരിക്കാന്‍ ഒരു കുഞ്ഞ് നിരത്തുന്ന രസകരമായ ന്യായങ്ങള്‍

കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാന്‍ പണ്ടെ മടിയാണ്. ഇപ്പോള്‍ സ്‌കൂളില്‍ പോകാന്‍ മടിയായ ഒരു കുട്ടിയുടെ വീഡിയോ ആണ് വൈറല്‍ ആകുന്നത്. അതിന് കുട്ടി പറയുന്ന ന്യായീകരണങ്ങള്‍ ആണ് രസകരം.

ജോലി പോലെയാ സ്‌കൂള്‍, കൈകെട്ടി മിണ്ടാതിരിക്കണം, കിടക്കാന്‍ പറയുമ്പോള്‍ കിടക്കണം, കളിപ്പിക്കത്തില്ല, പിന്നെ ഏറ്റവും പ്രധാനമായി പഠിക്കണം.

കുട്ടിയുടെ അമ്മയാണ് വീഡിയോ എടുത്തിരിക്കുന്നത്. പിന്നെ സ്‌കൂളില്‍ പോകാതെ എങ്ങനെ നഴ്‌സാകും എന്ന് ചോദിക്കുമ്പോള്‍ അത് വളര്‍ന്ന വളര്‍ന്ന് തനിയെ ആകുമെന്നാണ് കുഞ്ഞ് പറയുന്നത്. സാധനങ്ങള്‍ എല്ലാം വേറെ ആര്‍ക്കെങ്കിലും കൊടുക്കാം എന്ന് പറയുമ്പോള്‍ യുണിഫോം മാത്രം കൊടുത്താല്‍ മതിയെന്നാണ് കുട്ടി പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News