പ്രവാസികളുടെ വിമാനയാത്രാക്കൂലിയിലെ വര്‍ധനവ് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ പദ്ധതിക്ക് രൂപം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: പ്രവാസികളുടെ വിമാനയാത്രാക്കൂലിയിലെ വര്‍ധനവ് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ നോര്‍ക്കാ റൂട്ട്‌സ് യാത്രാ ഇളവ് പദ്ധതിക്ക് രൂപം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കാലങ്ങളായി ഗള്‍ഫ് നാടുകളിലുള്ള പ്രവാസികള്‍ ഉന്നയിക്കുന്ന ഒരു പ്രശ്‌നമാണെന്നും ഈ വിഷയത്തില്‍ പ്രവാസികള്‍ക്ക് ആശ്വാസമേകാന്‍ ഒമാന്‍ എയറിന്റെ വിമാനങ്ങളില്‍ പദ്ധതി യാഥാര്‍ത്ഥ്യമായെന്നും അദ്ദേഹം പറഞ്ഞു.

ഒമാന്‍ എയറില്‍ യാത്ര ചെയ്യുന്ന നോര്‍ക്ക റൂട്ട്‌സ് തിരിച്ചറിയല്‍ കാര്‍ഡുള്ള പ്രവാസികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും യാത്രാനിരക്കില്‍ ഏഴ് ശതമാനം ഇളവ് ലഭിക്കുന്നുണ്ട്. യാത്ര നിരക്കില്‍ ഇളവ് ലഭിക്കുന്നതുമായി ബന്ധപ്പെട്ട് എമിറേറ്റ്‌സ്, കുവൈറ്റ്, ഖത്തര്‍ എന്നീ എയര്‍ ലൈന്‍ കമ്പനികളുമായും ചര്‍ച്ച പുരോഗമിക്കുകയാണ്. ഇതില്‍ ഖത്തര്‍ എയര്‍വേയ്‌സുമായി ഈ മാസം തന്നെ കരാര്‍ ഒപ്പിടാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

വിദേശ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കാനും സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നുണ്ട്. യുഎഇയില്‍ 2018 ആഗസ്റ്റ് ഒന്ന് മുതല്‍ പൊതുമാപ്പ് പ്രഖ്യാപിച്ചപ്പോള്‍ 300ലധികം മലയാളികളെ സൗജന്യമായി നാട്ടിലെത്തിച്ചു.സ്‌പോണ്‍സര്‍മാരെ കണ്ടെത്തിയാണ് ഇവരെ നാട്ടിലെത്തിച്ചത്. തങ്ങളുടേതല്ലാത്ത കാരണങ്ങളാല്‍ വിദേശ രാജ്യങ്ങളില്‍ ജയില്‍ ശിക്ഷ അനുഭവിച്ച്, മോചിതരായവര്‍ക്ക് നാട്ടില്‍ എത്താന്‍ സഹായിക്കുന്ന സ്വപ്ന സാഫല്യം പദ്ധതിക്കും സര്‍ക്കാര്‍ തുടക്കം കുറിച്ചു.

ജയില്‍ ശിക്ഷക്ക് ശേഷം ജന്മനാട്ടില്‍ തിരികെയെത്താന്‍ കഴിയാതെ പ്രതീക്ഷയറ്റവര്‍ക്ക് തങ്ങളുടെ ഉറ്റവരുടെ അടുത്ത് മടങ്ങിയെത്താന്‍ സഹായിക്കുന്നതാണ് ഈ പദ്ധതി. ചെറിയ കുറ്റകൃത്യങ്ങളില്‍പ്പെട്ട് വിദേശത്തെ ജയിലുകളില്‍ കഴിയുന്ന പ്രവാസി മലയാളികള്‍ക്ക് മതിയായ നിയമ സഹായം ലഭ്യമാക്കുവാന്‍ പദ്ധതി തയ്യാറാക്കി. പ്രവാസി നിയമ സഹായ സെല്‍ എന്ന പദ്ധതിയുടെ കീഴില്‍ ലീഗല്‍ ലൈസണ്‍ ഓഫീസറെ നിയമിക്കുന്നതിനുള്ള നടപടികള്‍ അന്തിമഘട്ടത്തിലെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News