
ന്യുഡല്‍ഹി: 2019 ലോക്‌സഭ തെരഞ്ഞെടുപ്പ് തീയതി മാര്‍ച്ച് ആദ്യവാരം പ്രഖ്യാപിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ന്യൂസ് എജന്‍സിയായ എഎന്‍ഐ ആണ് ഇത് സംബന്ധിച്ച വിവരം അറിയിച്ചത്.
ആറോ ഏഴോ ഘട്ടമായിട്ടായിരിക്കും തെരഞ്ഞെടുപ്പ് നടക്കുന്നത്. ജൂണ്‍ മൂന്നിനാണ് നിലവിലെ ലോക്സഭയുടെ കാലാവധി പൂര്‍ത്തിയാകുന്നത്.
ആവശ്യാനുസരണമുള്ള സുരക്ഷ സംവിധാനം ലഭ്യമാകുന്നത് കൂടി പരിഗണിച്ചായിരിക്കും വോട്ടെടുപ്പിന്റെ ഘട്ടങ്ങള്‍ തീരുമാനിക്കുക.
മോഡി സര്‍ക്കാരിനെ താഴെയിറക്കുന്നതിനായി രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണം ശക്തമായി തുടരുകയാണ് കോണ്‍ഗ്രസ്.
എസ്പിയും ബിഎസ്പിയും കൈകോര്‍ക്കുന്നത് ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് തിരിച്ചടിയാകുമെന്ന് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നു

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here