എൻആർഇജി വർക്കേഴ‌്സ‌് യൂണിയൻ പ്രഥമ സംസ്ഥാന സമ്മേളനം കൊല്ലത്ത്; പ്രതിനിധി സമ്മേളനം കോടിയേരിയും പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയനും ഉദ്ഘാടനം ചെയ്യും

എൻആർഇജി വർക്കേഴ‌്സ‌് യൂണിയൻ പ്രഥമ സംസ്ഥാന സമ്മേളനത്തിന‌് കൊല്ലം വേദിയാകും.ശനിയാഴ‌്ച പ്രതിനിധി സമ്മേളനം കോടിയേരി ബാലകൃഷ‌്ണനും ഞായറാഴ‌്ച പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയനും ഉത്ഘാടനം ചെയ്യും.

സംസ്ഥാനത്തെ പത്തു ലക്ഷത്തോളം യൂണിയൻ അംഗങ്ങളെ പ്രതിനിധീകരിച്ച‌് സമ്മേളനത്തിൽ 700 പ്രതിനിധികൾ പങ്കെടുക്കും.

തൊഴിലാളികളുടെ കൂലി 500 രൂപയാക്കണമെന്നും തൊഴിൽദിനങ്ങൾ 200 ആക്കണമെന്നും സംസ്ഥാനത്തെ 12ലക്ഷം തൊഴിലാളികൾക്ക‌് കൂലി ഇനത്തിൽ കുടിശ്ശികയായ 600കോടിയിലധികം രൂപ കേന്ദ്ര സർക്കാർ ഉടൻ ലഭ്യമാക്കണമെന്നും യുണിയൻ ആവശ്യപ്പെട്ടു.

തൊഴിലാളികളുടെ അവകാശം നേടിയെടുക്കാനും തൊഴിലുറപ്പുനിയമം നൽകുന്ന നിയമപരമായ അവകാശങ്ങൾ നടപ്പാക്കുമെന്ന‌് ഉറപ്പുവരുത്താനും ശക്തമായ പ്രക്ഷോഭങ്ങൾക്ക‌് സമ്മേളനം രൂപം നൽകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here