ബിജെപിയെ ജയിപ്പിച്ച് സ്ഥാനം ഉറപ്പാക്കാന്‍ സബ് കലക്ടര്‍ക്ക് കലക്ടറുടെ സന്ദേശം

ഭോപ്പാല്‍: ഉദ്യോഗത്തില്‍ സ്ഥാനം ഉറപ്പിക്കണമെങ്കില്‍ ബിജെപിയെ വിജയിപ്പിക്കണമെന്ന ആഹ്വാനവുമായി ജില്ലാ കലക്ടര്‍.

മധ്യപ്രദേശിലെ ഷാഹ്ദോള്‍ ജില്ലാ കലക്ടറാണ് വാട്സ്ആപ്പ് സന്തേശത്തിലൂടെ സബ് കലക്ടറോട് ബിജെപിയെ വിജയിപ്പിച്ച് സ്ഥാനം ഉറപ്പിക്കണമെന്ന് സന്ദേശമയച്ചത്.

വാട്‌സ് ആപ്പ് സന്ദേശം പുറത്തുവന്നതോടെ ജൈത്പൂര്‍ മണ്ഡലത്തില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് രംഗത്തെത്തി.

ജൈത്പൂര്‍ മണ്ഡലത്തില്‍ ബിജെപിയുടെ വിജയം ഉറപ്പാക്കണമെന്നു കളക്ടര്‍ അനുഭ ശ്രീവാസ്തവ ഡെപ്യൂട്ടി കളക്ടര്‍ പൂജാ തിവാരിയോട് ആവശ്യപ്പെടുന്നതിന്റെ സ്‌ക്രീന്‍ ഷോട്ടുകളാണ് പ്രചരിക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പായിരുന്നു സന്ദേശങ്ങള്‍ അയച്ചത്.

അതേസമയം, വിഷയം ഗൗരവമുള്ളതാണെന്നും കളക്ടറെ സ്ഥാനത്തുനിന്നും മാറ്റി റിപ്പോളിംഗ് നടത്തണമെന്നും ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here