കൊച്ചി: ശബരിമല ദര്‍ശനത്തിന് അനുമതി നല്‍കണമെന്ന കെ.സുരേന്ദ്രന്റെ ഹര്‍ജി കോടതി തള്ളി.

റാന്നി മജിസ്‌ട്രേറ്റ് കോടതിയാണ് സുരേന്ദ്രന്റെ ആവശ്യം തള്ളിയത്. പത്തനംതിട്ടയില്‍ പ്രവേശിക്കരുതെന്ന ജാമ്യവ്യവസ്ഥ നില്‍ക്കുന്ന സാഹചര്യത്തിലാണ് കോടതി ഹര്‍ജി തള്ളിയത്.

ശബരിമല ദര്‍ശനത്തിന് അനുവാദം നല്‍കണമെന്ന് ആവശ്യപ്പെട്ട് സുരേന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാനായിരുന്നു കോടതി നിര്‍ദേശം.