നെഞ്ചിനകത്തും നെഞ്ചിലേറ്റാനും ട്രോളന്മാരുടെ സ്വന്തം ദശമൂലം ദാമു; ഫെയ്സ്ബുക്കിലൂടെ പ്രഖ്യാപനം നടത്തി സുരാജ് വെഞ്ഞാറമ്മൂട്

ട്രോളന്മാരുടെ കണ്‍കണ്ട ദൈവമാണ് ദശമൂലം ദാമു.നെഞ്ചേറ്റിയവരുടെ നെഞ്ചത്ത് കയറാനൊരുങ്ങുകയാണ് 2009ല്‍ പുറത്തിറങ്ങിയ ചട്ടമ്പിനാട് എന്ന ചിത്രത്തിലെ കഥാപാത്രമായ ദശമൂലം.

ദാമുവിന്റെ ചിത്രം പതിച്ച ടീ ഷര്‍ട്ടുകള്‍ വിപണിയിലെത്തിച്ചിരിക്കുകയാണ് ഇപ്പോള്‍. സുരാജ് വെഞ്ഞാറമ്മൂട് തന്നെയാണ് ഇത് സംബന്ധിച്ച് ഫേസ്ബുക്കിലൂടെ ടീ ഷര്‍ട്ട് പരിചയപ്പെടുത്തിയിരിക്കുന്നത്.

സെന്‍ട്രല്‍ ജയില്‍ ചില്‍ഡ്രന്‍സ് പാര്‍ക്ക് ആക്കി മാറ്റിയ, നിങ്ങളുടെ പ്രിയങ്കരന്‍ ദാമു ഇനി മുതല്‍ ടീ ഷര്‍ട്ടുകളിലും നിങ്ങള്‍ക്കും ഇതൊരു കൗതുകം ആവുമെന്ന് സുരാജ് വ്യക്തമാക്കി.

‘ട്രോളന്മാരുടെ സ്വന്തം ദശമൂലം ദാമു

സെന്‍ട്രല്‍ ജയില്‍ ചില്‍ഡ്രന്‍സ് പാര്‍ക്ക് ആക്കി മാറ്റിയ, നിങ്ങളുടെ പ്രിയങ്കരന്‍ ദാമു ഇനി മുതല്‍ ടീ ഷര്‍ട്ടുകളിലും നിങ്ങള്‍ക്കും ഇതൊരു കൗതുകം ആവും!!

ദശമൂലം ദാമുവിനെ നെഞ്ചിലേറ്റിയ എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി..നന്ദി!!’ സുരാജ് ഫേസ്ബുക്കില്‍ കുറിക്കുന്നു.

ഫേസ്ബുക്കിലെ സുരാജിന്റെ കുറിപ്പിനും ദശമൂലത്തിന്റെ വിവിധ ഭാവങ്ങളാണ് ആരാധകര്‍ മറുപടി നല്‍കുന്നത്. എന്ത് തന്നെയാണെങ്കിലും ടീ ഷര്‍ട്ടിനെയും ഇരു കയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് ആരാധകര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here