തിരുവല്ലയില്‍ കീടനാശിനി പ്രയോഗത്തിനിടെ അസ്വസ്തത വന്ന് ചികിത്സയിലിരിക്കെ 2 കര്‍ഷകര്‍ മരണപ്പെട്ട സംഭവത്തില്‍ കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ ഇടപെട്ടു.

ഇവര്‍ കീടനാശിനി വാങ്ങിയ 2 വളം ഡിപ്പോകള്‍ പൂട്ടിച്ചു. മന്ത്രിയുടെ നിര്‍ദേശ പ്രകാരമായിരുന്നു നടപടി. കൂടാതെ സംസ്ഥാനത്തെ എല്ലാ വളം കീടനാശിനി ഡിപ്പോകളും പരിശോധിച്ച് അടിയന്തര റിപ്പോര്‍ട്ട് നല്‍കാനും മന്ത്രി നിര്‍ദേശം നല്‍കി.

സംസ്ഥാനത്തെ കൃഷി ഓഫീസര്‍മാര്‍ക്കാണ് ഇതിന്റെ ചുമതല. ഇതിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടി സ്വീകരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം