ബസിലിരുന്ന് ഛര്‍ദ്ദിക്കുന്നതിനിടെ വൈദ്യുത പോസ്റ്റിലിടിച്ച് 26കാരിയുടെ തല വേര്‍പെട്ട്; യുവതിയ്ക്കുണ്ടായ ദാരുണാന്ത്യം ഇങ്ങനെ

ഭോപ്പാല്‍: ബസിലിരുന്ന് ഛര്‍ദ്ദിക്കുന്നതിനിടെ വൈദ്യുത പോസ്റ്റിലിടിച്ച് തല വേര്‍പെട്ട് 26കാരിക്ക് ദാരുണാന്ത്യം. അമിത വേഗതയില്‍ പോവുകയായിരുന്ന ബസില്‍ ശാരീരികാസ്വസ്ഥ്യം നേരിട്ടപ്പോഴാണ് യുവതി തലപുറത്തേക്കിട്ട് ഛര്‍ദ്ദിച്ചത്.

മധ്യപ്രദേശിലെ പന്ന എന്ന സ്ഥലത്തെ സാന്ത ജില്ലയില്‍ നിന്നും പന്നയിലേക്ക് പോകുകയായിരുന്ന ഛത്താപുര്‍ സ്വദേശിനി ആശാറാണിയാണ് ബസിലിരുന്ന് തലപുറത്തേക്കിട്ട് ഛര്‍ദ്ദിക്കുന്നതിനിടെ തല പോസ്റ്റിലിടിച്ച് മരണപ്പെട്ടത്. ഇടിയുടെ ആഘാതത്തില്‍ തല കഴുത്തില്‍ നിന്നും വേര്‍പ്പെട്ട് റോഡില്‍ വീണു.

അതേ സമയം ബസ് അമിതവേഗതയിലാണ് ഓടിച്ചതെന്നും അശ്രദ്ധമായി വാഹനമോടിച്ച കുറ്റത്തിന് ഡ്രൈവറെ അറസ്റ്റ് ചെയ്തതായും പൊലീസ് പറഞ്ഞു. ആശാറാണിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel