ജെ.ഇ.ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 100 ശതമാനം വിജയം നേടിയത് പതിനഞ്ച് പേര്‍

ന്യൂഡല്‍ഹി: നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ.) നടത്തിയ ജെ.ഇ.ഇ. അഡ്വാന്‍സ്ഡ് പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു. പേപ്പര്‍ ഒന്നിന്റെ ഫലം പ്രഖ്യാപിച്ചപ്പോള്‍ പതിനഞ്ച് വിദ്യാര്‍ഥികള്‍ പരീക്ഷയില്‍ 100 ശതമാനം വിജയം നേടി.

ആകെ 9,29,198 പേരാണ് ഇത്തവണ പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്തത്. ഇന്ത്യയിലും വിദേശത്തുമായി 467 പരീക്ഷാ കേന്ദ്രങ്ങളാണ് ഉണ്ടായിരുന്നത്. ജനുവരി എട്ട് മുതല്‍ പന്ത്രണ്ട് വരെ നടന്ന ആദ്യ പരീക്ഷയുടെ ഫലമാണ് ഇപ്പോള്‍ വന്നത്.

തീരുമാനിച്ചതിലും പതിനൊന്ന് ദിവസം മുന്‍പാണ് ഫലം പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ടാമത്തെ പരീക്ഷയ്ക്കുള്ള രജിസ്ട്രേഷന്‍ 2019 ഫെബ്രുവരിയില്‍ ആരംഭിക്കും.  http://jeemain.nic.in എന്ന വെബ്സൈറ്റില്‍ രജിസ്ട്രേഷന്‍ നമ്പറും റോള്‍ നമ്പറും നല്‍കി പരീക്ഷാഫലം അറിയാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News