ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഇതാദ്യമായി ടെസ്റ്റ്, ഏകദിന പരമ്പരകള്‍ നേടിയതിന് പിന്നാലെ ടെന്നീസ് ഇതിഹാസം റോജര്‍ ഫെദററെ നേരില്‍ കണ്ട് ടീം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി.
ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശര്‍മയ്‌ക്കൊപ്പമാണ് കോഹ്ലി ഫെദററെ സന്ദര്‍ശിച്ചത്. കീര്‍ത്തികേട്ട മൂന്ന്
പേരൊന്നിച്ചുള്ള ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറി.
കോഹ്ലി തന്നെയാണ് ഈ ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത്. റോഡ് ലേവര്‍ അരീനയില്‍ അനുഷ്‌കയ്‌ക്കൊപ്പം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് മത്സരം കാണുന്ന ചിത്രവും കോഹ്ലി പങ്കുവെച്ചു.
നിലവിലെ ചാമ്പ്യന്‍ നൊവാക് ദ്യോക്കോവിച്ചിന്റെയും വനിതാ വിഭാഗത്തില്‍ സെറീന വില്യംസിന്റെയും മത്സരങ്ങളാണ് കോഹ്ലി കണ്ടത്.
2015ലും കോഹ്ലി ഫെദററെ നേരില്‍ കണ്ടിരുന്നു. ഫെദററുടെ ഏറ്റവും വലിയ ആരാധകന്‍ താനെന്നാണ് കോഹ്ലി വിശേഷിപ്പിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here