ബിഗ് ബോസിലൂടെ തുടങ്ങിയ പേളിയുടെയും ശ്രീനിഷിന്റെയും പ്രണയും യാഥാര്‍ത്ഥ്യത്തിലേക്ക്. ദിവസങ്ങള്‍ക്ക് മുന്‍പ് നടന്ന ഇരുവരുടെയും വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രം ക്ഷണിച്ചിരുന്ന ചടങ്ങില്‍ ഏറെ സന്തോഷത്തോടെയാണ് പേളിയും ശ്രീനിഷും കാണപ്പെടുന്നത്.

നിശ്ചയ വേദിയില്‍ മാരി 2ലെ ഹിറ്റ് ഗാനത്തിന്റെ താളത്തിനൊപ്പിച്ച് ചുവട് വെക്കുന്ന പേളിയെയും ശ്രീനിഷിനെയുമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.