പൊതു തിരഞ്ഞെടുപ്പിന് ഒരുങ്ങി തിരഞ്ഞെടുപ്പ് കമ്മീഷന്‍; മാര്‍ച്ച് രണ്ടാം വാരം പൊതുതിരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിക്കുമെന്ന് സൂചന

പൊതു തിരഞ്ഞെടുപ്പിന് ഒരുങ്ങി തിരഞ്ഞെടുപ്പ് കമ്മീഷന്‍. അടുത്ത മാസം 28 മുന്‍പായി ഉദ്യോഗസ്ഥരെ സ്ഥലം മാറ്റണമെന്നാവശ്യപ്പെട്ട് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് നല്‍കി. മാര്‍ച്ച് രണ്ടാം വാരം പൊതുതിരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന.

തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കുന്ന ഉദ്യോഗസ്ഥരെ സ്വന്തം ജില്ലകളില്‍ നിന്നും മാറ്റണമെന്നാവശ്യപ്പെടുന്ന ഉത്തരവാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. പൊതു തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപനത്തിന് മുമ്പുള്ള ആദ്യ നടപടികളിലൊന്നാണ് ഉദ്യോഗസ്ഥരെ ക്രമീകരിക്കല്‍.

സ്ഥലം മാറ്റിയ ശേഷം മാര്‍ച്ച് ആദ്യ വാരം അന്തിമ റിപ്പോര്‍ട്ട് നല്‍കണമെന്നും ഉത്തരവില്‍ ആവശ്യപ്പെടുന്നു.ഒരേ സ്ഥലത്ത് മൂന്ന് വര്‍ഷത്തിലധികമായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരേയും മാറ്റണം.

ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍,അഡീഷണല്‍ തില്ലാ മജിസ്ട്രേറ്റ്മാര്‍,ഡപ്യൂട്ടി കലക്ടര്‍മാര്‍,ബ്ലോക്ക് വികസന ഓഫീസര്‍മാര്‍ തുടങ്ങിവരുള്‍പ്പെടെയുള്ളവര്‍ ഉത്തരവിന്റെ അധികാര പരിധിയില്‍ വരും.

ക്രിമിനല്‍കേസില്‍ ഉള്‍പ്പെട്ട് ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് ജോലികള്‍ക്ക് നിയോഗിക്കുന്നത് കമ്മീഷന്‍ തടഞ്ഞിട്ടുണ്ട്.ആന്ധ്രപ്രദേശ്, അരുണാചല്‍ പ്രദേശ്, ഒഡീഷ, സിക്കീം സംസ്ഥാനങ്ങളുടെ കാലാവധിയും ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സമയത്താണ് പൂര്‍ത്തിയാവുക.

മാര്‍ച്ച് രണ്ടാം വാരം തിരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന. കഴിഞ്ഞ തവണ 9 ഘട്ടമായി നടത്തിയ പൊതുതിരഞ്ഞെടുപ്പ് ഇത്തവണ ഏഴ് തവണയായി ചുരുങ്ങാനും സാധ്യതയുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫീസ് വൃത്തങ്ങള്‍ അറിയിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News