രഞ്ജി ട്രോഫി സെമി ഫൈനലില്‍ കേരളത്തിന്‍റെ എതിരാളി വിദര്‍ഭ

കൊച്ചി: രഞ്ജി ട്രോഫി ക്രിക്കറ്റ് സെമി ഫൈനല്‍ ലൈനപ്പായി. നിലവിലെ ചാമ്പ്യന്മാരായ വിദര്‍ഭയാണ് കേരളത്തിന്റെ എതിരാളികള്‍. രണ്ടാം സെമിയില്‍ കര്‍ണാടക സൗരാഷ്ട്രയെ നേരിടും.

രഞ്ജിയില്‍ ചരിത്ര നേട്ടവുമായാണ് സൗരാഷ്ട്ര സെമി ഫൈനലില്‍ കടന്നത്. ഉത്തര്‍പ്രദേശ് ഉയര്‍ത്തിയ 372 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നാണ് സൗരാഷ്ട്ര സെമിയിലെത്തുന്നത്. രഞ്ജി ട്രോഫി ചരിത്രത്തില്‍ നാലാം ഇന്നിംഗ്‌സില്‍ ഒരു ടീം പിന്തുടര്‍ന്ന് ജയിക്കുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. 2008ല്‍ സര്‍വീസസിനെതിരെ 371 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ച അസമിന്റെ റെക്കോര്‍ഡാണ് സൗരാഷ്ട്ര തിരുത്തിയത്.

മറ്റൊരു മത്സരത്തില്‍ ഉത്തരാഖണ്ഡിനെ ഇന്നിംഗ്‌സിനും 115 റണ്‍സിനും കീഴടക്കിയാണ് നിലവിലെ ചാമ്പ്യന്‍മാരായ വിദര്‍ഭ സെമി ഉറപ്പിച്ചത്. അഞ്ച് വിക്കറ്റ് വീതം വീഴ്ത്തിയ ഉമേഷ് യാദവും ആദിത്യ സര്‍വതെയുമാണ് വിദര്‍ഭക്ക് അനായാസ ജയമൊരുക്കിയത്.

ക്വാര്‍ട്ടര്‍ഫൈനലില്‍ സ്വന്തം തട്ടകമായ കൃഷ്ണഗിരിയില്‍ 2017ലെ ചാമ്പ്യന്മാരായ ഗുജറാത്തിനെ 113 റണ്‍സിന് തോല്‍പ്പിച്ചാണ് കേരളത്തിന്റെ പ്രഥമ സെമി പ്രവേശം. …

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News