സംസ്ഥാനത്ത് ശക്തമായ ഹിന്ദുത്വ ധ്രുവീകരണത്തിനുളള ശ്രമമാണ് ആര്‍എസ്എസ് നടത്തുന്നതെന്ന് കോടിയേരി ബാലകൃഷ്ണന്‍.

അമൃതാനന്ദമയി ഉള്‍പ്പെടെയുളളവരെ ഉള്‍പ്പെടുത്തി സംഗമം നടത്താനാണ് ആര്‍എസ്എസ് നീക്കം. ആര്‍എസ്എസിന്റ രഹസ്യ അജണ്ടകളില്‍ ഇത്തരക്കാര്‍ വീഴരുതെന്നും സമൂഹത്തിന് തെറ്റായ സന്ദേശമാകും ഇത് നല്‍കുകയെന്നും കോടിയേരി പറഞ്ഞു.

കൊച്ചിയില്‍ ഇ ബാലാനന്ദന്‍ അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.