തിരുവനന്തപുരം:  ശബരിമല തന്ത്രി കണ്ഠര് രാജീവരര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയക്കാന്‍ പട്ടിക ജാതി പട്ടിക വര്‍ഗ കമീഷന്‍ തീരുമാനം. ശബരിമലയില്‍ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ സ്ത്രീകള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് നടയടച്ച് ശുദ്ധികലശം നടത്തിയ നടപടി അയിത്താചാരമാണ്. ശബരിമലയില്‍ ദര്‍ശനം നടത്തിയ രണ്ട് സ്ത്രീകളില്‍ ഒരാള്‍ ദളിത് സ്ത്രീയായിരുന്നു.

ശുദ്ധികലശം നടത്തിയതിനെതിരെ കമീഷന്‍ തന്ത്രിയ്ക്ക് നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. പട്ടിക ജാതി പട്ടിക വര്‍ഗ കമീഷന്‍ ഓഫീസില്‍ 17ന് സിറ്റിങിന് ഹാജരാവാനാണ് നോട്ടീസ് നല്‍കിയരുന്നത്. തന്ത്രി ഹാജരാവാത്ത സാഹചര്യത്തിലാണ് കമ്മിഷന്‍ തന്ത്രിക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയക്കാന്‍ തീരുമാനിച്ചത്.