തിരുവനന്തപുരം: സിനിമയിലെ വനിതാകൂട്ടായ്മയായ ഡബ്ല്യുസിസിയില്‍ താല്‍പ്പര്യമില്ലാത്തതിനാല്‍ അംഗമായില്ലെന്ന് നടി ഐശ്വര്യലക്ഷ്മി. സംവിധായകരാണ് സിനിമയുടെ വിജയം. ‘വിജയ്‌സൂപ്പറും പൗര്‍ണമിയും’ ഉള്‍പ്പെടെയുള്ള ചിത്രങ്ങളുടെ വിജയത്തിലൂടെ സിനിമയില്‍ പരീക്ഷണം നടത്താന്‍ ധൈര്യം ലഭിച്ചു. സംവിധായകരാണ് അത്തരം സിനിമകളുടെ വിജയത്തിന് കാരണം.

തിരുവനന്തപുരം പ്രസ്‌ക്ലബ്ബില്‍ മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഐശ്വര്യ. വിജയ്‌സൂപ്പറും പൗര്‍ണമിയും വിജയിച്ചത് ധൈര്യം പകര്‍ന്നെന്ന് ചിത്രത്തിലെ നായകന്‍ ആസിഫലി പറഞ്ഞു. സിനിമകള്‍ ചെയ്യുന്നതില്‍ എടുത്തുചാട്ടമുണ്ടായിരുന്നു. കുറച്ചുകൂടി സുരക്ഷിതമായ ചിത്രങ്ങളില്‍ അഭിനയിച്ചശേഷം പരീക്ഷണചിത്രം ചെയ്യുമെന്നും ആസിഫലി പറഞ്ഞു.