ഇടുക്കി ജില്ലയിലെ പട്ടയമേള ചൊവ്വാഴ്ച നടക്കും

ഇടുക്കി ജില്ലയിലെ പട്ടയമേള ചൊവ്വാഴ്ച കുട്ടിക്കാനം മരിയന്‍ കോളേജ് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. മേള റവന്യൂ വകുപ്പ് മന്ത്രി ഇ .ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും.

വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി അധ്യക്ഷനായിരിക്കും. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമുള്ള ജില്ലയിലെ മൂന്നാമത്തെ പട്ടയമേളയാണിത്.

പട്ടയ വിതരണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും 6000 ത്തിലധികം കുടുംബങ്ങള്‍ക്കുള്ള പട്ടയങ്ങളാണ് ഈ ഘട്ടത്തില്‍ വിതരണം ചെയ്യുന്നതെന്നും ജില്ലാ കലക്ടര്‍ കെ. ജീവന്‍ ബാബു അറിയിച്ചു.

തൊടുപുഴയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ എഡിഎം ജഏ രാധാകൃഷ്ണന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍പി സന്തോഷ് എന്നിവരും പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News