അടുക്കളയില്‍ ആരോ ഉണ്ടെന്ന സന്ദേശം മൊബൈലില്‍ വന്നു; നോക്കിയപ്പോള്‍ അടുക്കളയിലെ ക്യാമറയില്‍ കണ്ടത് മൂന്ന് വര്‍ഷം മുമ്പ് മരിച്ചുപോയ സ്വന്തം മകനെ; മകന്റെ ആത്മാവിനെ കണ്ടതിന്റെ തെളിവായി സിസിടിവി ദൃശ്യങ്ങള്‍ നിരത്തി അമ്മ

ജോര്‍ജിയ: മൂന്ന് വര്‍ഷം മുമ്പ് മരിച്ചുപോയ തന്റെ മകന്റെ ആത്മാവിനെ കണ്ടെന്ന വാദവുമായി ഒരു അമ്മ. ജോര്‍ജിയയിലെ അറ്റ്ലാന്റ സ്വദേശിനിയായ 57കാരി ജെന്നിഫര്‍ ഹോഡ്ജാണ് മരിച്ചുപോയ മകനെ കണ്ടെന്ന് അവകാശപ്പെട്ട് തെളിവായി വീട്ടിലെ അടുക്കളയിലെസിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.

ജെന്നിഫറിന്റെ വീട്ടില്‍ ആരെങ്കിലും വീടിനകത്തു പ്രവേശിച്ചാല്‍ മുന്നറിയിപ്പു നല്‍കുന്ന രീതിയില്‍ സിസിടിവി ക്യാമറയും മൊബൈല്‍ ഫോണുമായി ബന്ധപ്പെടുത്തിയിരുന്നു. ജെന്നിഫറും മകള്‍ ലോറനും വീട്ടില്‍ ടിവി കണ്ടു കൊണ്ടിരിക്കെയാണ് അടുക്കളയില്‍ ആരോ ഉണ്ടെന്ന സന്ദേശം ഇവരുടെ മൊബൈലില്‍ എത്തുന്നത്.

മരിച്ചുപോയ മകന്റെ ആത്മാവിനെ വീട്ടിലെ അടുക്കളയില്‍ കണ്ടെന്ന അവകാശവാദവുമായി അമ്മ. ജോര്‍ജിയയിലെ അറ്റ്ലാന്റ സ്വദേശിനിയായ 57കാരി ജെന്നിഫര്‍ ഹോഡ്ജാണ് മരിച്ചുപോയ മകനെ കണ്ടെന്ന് അവകാശപ്പെട്ട് രംഗത്ത് വന്നിരിക്കുന്നത്.

ഇതിന് തെളിവായി വീട്ടിലെ അടുക്കളയിലെസിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളും ഇവര്‍ പുറത്തുവിട്ടു. സംഭവസമയം ജെന്നിഫറിനൊപ്പം മകള്‍ ലോറനും വീട്ടിലുണ്ടായിരുന്നു.

തുടര്‍ന്ന് അടുക്കളില്‍ കണ്ട രൂപം തന്റെ മരിച്ചുപോയ മകന്റെ ആണെന്നാണ് ജെന്നിഫര്‍ പറയുന്നത്. മൊബൈലിലെ സന്ദേശത്തില്‍ ലഭിച്ച ചിത്രത്തിലെ രൂപം മരിച്ചു പോയ മകന്‍ റോബിനാണെന്നാണ് ഈ അമ്മ വ്യക്തമാക്കുന്നു.

അതേസമയം അടുക്കളയിലെത്തി പരിശോധിച്ചപ്പോള്‍ യാതൊന്നും കണ്ടെത്താനായില്ല. മൂന്ന് വര്‍ഷം മുമ്പാണ് ജെന്നിഫറിന്റെ മകന്‍ റോബിന്‍ അമിതമായ അളവില്‍ മരുന്ന് ശരീരത്തില്‍ എത്തിയതിനെ തുടര്‍ന്ന് മരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News