ഓസ്‌ട്രേലിയ ഓപ്പണിന്റെ നാലാം ഘട്ട മത്സരത്തില്‍ തന്നോട് മത്സരിച്ച ഉക്രൈന്‍ കളിക്കാരി ഡയാന യാസ്‌ട്രേംസ്‌കയെയാണ് സെറീന സമാധാനിപ്പിച്ചത്.

‘നീ വളരെ ചെറുപ്പമാണ്. നീ വളരെ നന്നായി കളിച്ചു. കരയരുത്.’ എന്നാണ് കളിയില്‍ തോറ്റ എതിരാളിയോട് സെറീന പറഞ്ഞത്. ഡയാനയെ 6-2,6-1 നാണ് സെറീന പരാജയപ്പെടുത്തിയത്.

കളികഴിഞ്ഞപ്പോള്‍ ഡയാനയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. ഇത് കണ്ടാണ് യുവതാരത്തെ സെറീന നേരിട്ടെത്തി ആശ്വസിപ്പിച്ചത്.