സ്ത്രീവിരോധം; പാക്കിസ്താനില്‍ വനിതാ സൈക്കിള്‍ റാലി ഉപേക്ഷിച്ചു

പെഷവാറില്‍ നടക്കേണ്ട സ്ത്രീകളുടെ സൈക്കിള്‍ റാലിയാണ് വേണ്ടെന്നു വച്ചത്. മതവാദികളുടെ ഭീഷണിയെത്തുടര്‍ന്നാണിത്.

വനിതാ സംഘടനയായ സമജവദൂന്‍ ആണ് റാലി പ്രഖ്യാപിച്ചിരുന്നത്. നടന്നിരുന്നെങ്കില്‍ പാക്കിസ്താനിലെ ആദ്യ സ്ത്രീ സൈക്കിള്‍ റാലിയാകുമായിരുന്നു ഇത്. 35 പേര്‍ റാലിയില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ട്രാന്‍സ് വനിതകളും ഇവരിലുണ്ടായിരുന്നു.

റാലി നടത്തിയാല്‍ പ്രതിഷേധവുമായെത്തും എന്നായിരുന്നു ഭീഷണി. മതസംഘടനകളായ ജാമിയാത്ത് ഉലമ ഇസ്‌ലാം ഫസലും ജമാ അത് ഇസ്ലാമും ആണ് പ്രതിഷേധം പ്രഖ്യാപിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News