തരംഗമായി പുതിയ റൗഡി ബേബി, പക്ഷേ ഇത്തവണ ആടി തിമിര്‍ക്കുന്നത് സായ് പല്ലവിയും ധനുഷുമല്ല; വീഡിയോ

ഇപ്പോള്‍ ഇറങ്ങുന്ന കല്യാണ പ്രൊമോ വീഡിയോകള്‍ എല്ലാം വളരെ വ്യത്യസ്തമാണ്. പ്രത്യേകിച്ച് ആ സമയത്ത് ഹിറ്റായി നില്‍ക്കുന്ന ചിത്രങ്ങളുടെ ഗാനം ഉപയോഗിച്ചായിരിക്കും വീഡിയോ നിര്‍മിക്കുക.

ഇപ്പോള്‍ യൂട്യൂബിലും മറ്റും ട്രെന്‍ഡായി നില്‍ക്കുന്ന ഗാനമാണ് മാരി 2 വിലെ റൗഡി ബേബി. ആ ഗാനം ഉപയോഗിച്ച് വ്യത്യസ്തമായ ഒരു കല്യാണ വീഡിയോ തയ്യാറാക്കിയിരിക്കുകയാണ് തൃശൂര്‍ സ്വദേശികളായ സച്ചിന്‍ – പ്രിയങ്ക ദമ്പതികള്‍.

വയലിലും കള്ള് ഷാപ്പിലുമായി ഗാനത്തിന് ചുവടു വയ്ക്കുന്ന വരനും വധുവും ബന്ധുക്കളുമാണ് ഈ പുതിയ റൗഡി ബേബി വീഡിയോയില്‍ ഉള്ളത്. കല്യാണത്തിന്റെ തലേന്നും അന്നുമായി ചിത്രീകരിച്ച ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്. ഗാനത്തിന്റെ വീഡിയോ തമിഴ്‌നാട്ടിലും തരംഗമാവുകയാണ്. തൃശൂര്‍ കൂര്‍ക്കംഞ്ചേരിയിലെ മോഷന്‍ പിക്‌ചേസ് വെഡ്ഡിങ് പ്ലാനറാണ് വീഡിയോയുടെ പിന്നില്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News