മയക്കുമരുന്ന് ഗുളികകളുമായി മൂന്ന് യുവാക്കള്‍ കൊച്ചിയില്‍ പിടിയില്‍

മയക്കുമരുന്ന് ഗുളികകളുമായി മൂന്ന് യുവാക്കള്‍ കൊച്ചിയില്‍ പിടിയില്‍. മാനസിക അസ്വാസ്ഥ്യമുള്ളവര്‍ക്ക് ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം ലഭിക്കുന്ന നൈട്രാസെപാം ഗുളികകളാണ് യുവാക്കളില്‍ നിന്ന് പോലീസ് പിടിച്ചെടുത്തത്. ആവശ്യക്കാര്‍ക്ക് വില്‍ക്കാനായി പോണ്ടിച്ചേരിയില്‍ നിന്നും കൊണ്ടുവന്ന ഗുളികകളാണ് ഇവരില്‍ നിന്ന് സെന്‍ട്രല്‍ പോലീസ് പിടിച്ചെടുത്തത്.

കണ്ണമ്മാലി സ്വദേശികളായ റിബിന്‍, ്ക്രിസ്റ്റി, സേവ്യര്‍ അജയ് എന്നിവരാണ് മയക്കുമരുന്നുമായി സെന്‍ട്രല്‍ പോലീസിന്റെ പിടിയിലായത്. 20 ഗുളികകളടങ്ങിയ ഒരു സ്ട്രിപ്പ് 100 രൂപയ്ക്ക് പോണ്ടിച്ചേരിയില്‍ നിന്ന് വാങ്ങി ട്രെയിന്‍മാര്‍ഗ്ഗം കൊച്ചിയില്‍ എത്തിച്ച് ആവശ്യക്കാര്‍ക്ക് വില്‍ക്കാനായിരുന്നു ഇവരുടെ പദ്ധതി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഗോശ്രീ പാലത്തിന് സമീപം വാഹന പരിശോധന നടത്തിയാണ് ഇവരെ പോലീസ് വലയിലാക്കിയത്. ഒരു സ്ട്രിപ്പിന് 500 രൂപ വരെ ഇവര്‍ ആവശ്യക്കാരില്‍ നിന്ന് ഈടാക്കിയിരുന്നതായി പോലീസ് പറഞ്ഞു.

മാനസികാസ്വാസ്ഥ്യമുള്ളവര്‍ക്ക് ഡോക്ടറുടെ കുറിപ്പ് കാണിച്ചാല്‍ മാത്രം മെഡിക്കല്‍ സ്റ്റോറില്‍ നിന്ന് കിട്ടുന്ന ഗുളികകളാണ് നൈട്രാസെപാം. എന്നാല്‍ പോണ്ടിച്ചേരിയില്‍ ഡോക്ടറുടെ കുറിപ്പില്ലാതെ തന്നെ ഇവ യഥേഷ്ടം ലഭിക്കും.ഇതു മുതലെടുത്താണ് യുവാക്കള്‍ ഇവ പോണ്ടിച്ചേരിയില്‍ നിന്നും കൊണ്ടുവന്ന് കൊച്ചിയില്‍ വില്‍പ്പന നടത്താന്‍ ശ്രമം നടത്തിയത്. ഇവര്‍ക്ക് പിന്നില്‍ കൂടുതല്‍പേരുണ്ടെന്നാണ് പോലീസിന്റെ നിഗമനം. അവരെ കണ്ടെത്തുന്നതിനായി അന്വേഷണം ശക്തമാക്കുമെന്ന് പോലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News