കളിക്കൂട്ടുകാരിക്കൊപ്പം ബൂവും മടങ്ങി; മരണത്തിന് കീഴടങ്ങിയത് ലോകത്തിലെ ഏറ്റവും ക്യൂട്ടായ നായ

തന്റെ പ്രിയപ്പെട്ടവള്‍ക്കൊപ്പം ലോകത്തെ ഏറ്റവും ക്യൂട്ടായ നായ എന്ന് വിളിപ്പേരുള്ള ബൂവും യാത്രയായി. ഓമനത്തം തുളുമ്പുന്ന ഈ നായക്കുട്ടി സോഷ്യല്‍ മീഡിയയില്‍ താരമായിരുന്നു.

തന്റെ പ്രിയപ്പെട്ട തോഴിയായ ബഡിയുടെ മരണത്തില്‍ മനംനൊന്താണ് ബൂ ഈ ലോകത്തോട് വിട പറഞ്ഞത്. ഫെയ്‌സ്ബുക്കില്‍ മാത്രം 16,281,11516 ഫോളോവേഴ്‌സ് ഈ നായക്കുട്ടിക്കുണ്ട്. പൊമേറിയന്‍ വിഭാഗത്തില്‍പ്പെട്ട നായയാണ് ബൂ.

തന്റെ കളിക്കൂട്ടുകാരിയായ ബഡിയുടെ മരണത്തില്‍ ബൂ തളര്‍ന്നു പോയിരുന്നു. ഇതിന് ശേഷം ഹൃദയസംബന്ധമായ അസുഖം ഈ നായക്ക് ഉണ്ടായി. ബഡിയുടെ മരണം കഴിഞ്ഞ് ഒരു വര്‍ഷത്തിന് ശേഷമാണ് ബൂ മരണത്തിന് കീഴടങ്ങുന്നത്. ബൂവിന്റെ ഫെയ്‌സ്ബുക്ക് പേജ് വഴിയാണ് ഇക്കാര്യം ലോകം അറിയുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here