നടുറോഡില്‍ വെച്ച് രാഖി സാവന്തിന്റെ ഭാവി വരനായ ദീപക് കലാലിന് മര്‍ദ്ദനമേല്‍ക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്.

ഗുരുഗ്രാമില്‍ വച്ചായിരുന്നു കലാലിന് ക്രൂര മര്‍ദ്ദനമേറ്റത്. പ്രമുഖ റാപ്പ് ഗായകനായ ഫസില്‍ പൂരിയുടെ മാനേജറാണ് ദീപക്കിനെ തല്ലിയത്. മോശമായ വീഡിയോകള്‍ ദീപക്കും രാഖിയും സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചു എന്നാരോപിച്ചാണ് മര്‍ദ്ദിച്ചത്.

ഇത്തരത്തിലുള്ള വിഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കരുതെന്ന മുന്നറിയിപ്പും ഇയാള്‍ ദീപക്കിന് നല്‍കി. മര്‍ദിക്കുമ്പോള്‍ ദീപക് ദയനീയമായ കരയുന്നുണ്ട്. തന്നെ ഉപദ്രവിക്കരുതെന്ന് ദയനീയമായി പറയുന്നുണ്ട്.

പക്ഷേ ഇതിന് മുന്‍പ് ദീപക് ഇത്തരം വ്യാജ വീഡിയോകള്‍ പ്രചരിപ്പിച്ചിട്ടുണ്ടെന്നും അതുകൊണ്ട് ഇത് വിശ്വസിക്കാന്‍ അല്‍പം ബുദ്ധിമുട്ടാണെന്ന് പറയുന്നവരുമുണ്ട്.