നിരാഹാര സമരം ലക്ഷ്യം കണ്ടില്ലെന്ന പിഎസ് ശ്രീധരന്‍പിളളയുടെ പ്രസ്താവക്കെതിരെ ബിജെപിയില്‍ അമര്‍ഷം മുറുകുന്നു. പാര്‍ട്ടി അദ്ധ്യക്ഷന്റെ പ്രസ്താവനകള്‍ പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാകുന്നു എന്നാണ് ആരോപിച്ച് ഒരു വിഭാഗം നേതാക്കള്‍ കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കാന്‍ ഒരുങ്ങുന്നു. നിര്‍ണ്ണായകമായ തീരുമാനങ്ങള്‍ എടുക്കുന്നത് കൂടിയാലോചനകള്‍ ഇല്ലാതെയാണെന്നാണ് ഒരു പറ്റം നേതാക്കളുടെ പ്രധാന പരാതി.അതിനിടെ ശബരിമല സമരത്തിന്റെ മുഖ്യധാരയില്‍ നിന്ന് ബിജെപിയെ ഒ!ഴിവാക്കി സമരം നേരിട്ട് ആര്‍എസ്എസ് ഏറ്റെടുക്കുകയാണ്.

ബിജെപിയിലെ ഗ്രൂപ്പ് പോരിന് ആക്കം കൂട്ടി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ വി.മുരളീധരനും അടുത്ത അനുയായി കെ സുരേന്ദ്രനും ഇന്നലെ അവസാനിച്ച നിരാഹാരത്തില്‍ നിന്ന് വിട്ട് നിന്നിരുന്നു. നിരാഹാരം പ്രഖ്യാപിച്ചതിനും,പിന്‍വലിച്ചതിനും തങ്ങള്‍ ഉത്തരവാദിയല്ലെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുന്നതിന് കൂടിയാണ് ഇരുവരും വിട്ട് നിന്നത്.

കൂടിയാലോചനകള്‍ ഇല്ലാതെ ഏകപക്ഷീയമായി എടുക്കുന്ന തീരുമാനങ്ങളില്‍ പലതും മണ്ടത്തരമായി അവസാനിക്കുന്നു.അത് പാര്‍ട്ടിയുടെ യശസിന് വലിയ തോതില്‍ കളങ്കം വരുത്തുന്നുവെന്നാണ് ഒരു വിഭാഗം നേതാക്കളുടെ പരാതി. പാര്‍ട്ടി അദ്ധ്യക്ഷനായ പിഎസ് ശ്രീധരന്‍പിളള നിരാഹാര സമരം വിജയിച്ചില്ലെന്ന് വിളിച്ച് പറഞ്ഞത് രാഷ്ട്രീയ എതിരാളികള്‍ക്ക് ആയുധമാക്കിയെന്ന് അവര്‍ പരാതിയില്‍ ചൂണ്ടികാട്ടും.

സംസ്ഥാന നേതൃത്വത്തിന്റെ അബദ്ധങ്ങള്‍ ആക്കമിട്ട് നിരത്തി കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കാനാണ് ഒരു വിഭാഗം നേതാക്കള്‍ ഒരുങ്ങുന്നത് .എംടി രമേശ്, എ എന്‍ രാധാകൃഷ്ണന്‍ ,പികെ കൃഷ്ണദാസ് എന്നീ ത്രീമൂര്‍ത്തികള്‍ക്ക് ചുറ്റും കറങ്ങുന്ന ഉപഗ്രഹമായി പാര്‍ട്ടി അദ്ധ്യക്ഷന്‍ മാറിയെന്നാണ് അവരുടെ പ്രധാന പരാതി.

ഇതിന് മാറ്റം വരണം. പ്രധാന തീരുമാനങ്ങള്‍ എടുക്കും മുന്‍പ് ഭാരവാഹി യോഗം ചേരണം എന്നീ ആവശ്യങ്ങളാണ് പരാതിയിലെ മറ്റ് ആവശ്യങ്ങള്‍ . ലോകസഭാ തിരഞ്ഞെടുപ്പിന് മുന്‍പായി എറണാകുളം ,ഇടുക്കി ജില്ലാ അദ്ധ്യക്ഷന്‍മാരെ ഉടന്‍ മാറ്റി അഴിച്ച് പണിവേണമെന്നാണ് മറ്റൊരു ആവശ്യം .

ജനുവരി 27 ന് രണ്ട് ലക്ഷം യുവാക്കളെ പങ്കെടുപ്പിച്ച് തൃശൂരില്‍ നടത്താന്‍ ഉദേശിക്കുന്ന റാലിയുടെ പണിപുരയിലാണ് ബിജെപി. തിരുവനന്തപുരത്ത് ശബരിമലകര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സംഗമം ഉദേശിച്ച ജനപങ്കാളിത്വം ഉണ്ടാക്കാന്‍ കഴിഞ്ഞില്ല എന്ന വിമര്‍ശനവും ഉണ്ട്.

രണ്ട് ലക്ഷം ആളുകള്‍ പങ്കെടുക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും 40000 താഴെ ആളുകള്‍ മാത്രമേ വന്നുളളു എന്നാണ് വിലയിരുത്തല്‍.ശബരിമല സമരത്തില്‍ പങ്കെടുത്ത നിരവധി പ്രവര്‍ത്തകര്‍ ജാമ്യ തുക കെട്ടിവെക്കാനാവാതെ ജയിലില്‍ കിടക്കുമ്പോ!ള്‍ കോടികള്‍ ചിലവഴിച്ചുളള റാലികളില്‍ നിന്ന് സാധാരണ പ്രവര്‍ത്തരകര്‍ മാറി നിള്‍ക്കുന്നത് ബിജെപിക്ക് മറ്റൊരു തലവേദനയായിട്ടുണ്ട്.

ഇതിനിടയിലാണ് നേതൃത്വത്തിന്റെ ദിശാബോധം ഇല്ലായ്മ്മയെ ചൊല്ലി ഒരു വിഭാഗം നേതാക്കള്‍ പരാതിക്ക് ഒരുങ്ങുന്നത് . അതിനിടെ ശബരിമല സമരത്തിന്റെ മുഖ്യധാരയില്‍ നിന്ന് ബിജെപിയെ ഒഴിവാക്കി സമരം നേരിട്ട് ആര്‍എസ്എസ് ഏറ്റെടുക്കുന്നു.ശബരിമല കര്‍മ്മ സമിതിയാവും ഇനിയാങ്ങോട്ട് സമര രൂപം തീരുമാനിക്കുക. കൈവന്ന സുവര്‍ണാവസരം ബിജെപി തുലച്ചു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം ഒരു തീരുമാനത്തിലേക്ക് ആര്‍എസ്എസ് എത്തിയതെന്നാണ് മനസിലാകുന്നത്